ജനവാസ മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയതായി പരാതി

ജനവാസ മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയതായി പരാതി
Nov 13, 2024 06:16 PM | By SUBITHA ANIL

പേരാമ്പ്ര: ജനവാസ മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയതായി പരാതി. എരവട്ടൂര്‍ പൊയിലടത്തില്‍ താഴെ ഇടവഴിയില്‍ രാത്രിയില്‍ അനധികൃതമായി പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചതിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. ടെണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമല്ല, മറ്റ് അപകടകരമായ രോഗകാരികളായ മാലിന്യങ്ങളും ഇവിടെ കഴിഞ്ഞദിവസം രഹസ്യമായി കുഴിച്ചിട്ടതായി നാട്ടുകാര്‍ ആരോപിക്കുന്നു.

നിരവധി സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തില്‍, ആശുപത്രി മാലിന്യങ്ങളും കേടായ കെമിക്കല്‍ ബോട്ടിലുകളും ഡേറ്റ് കഴിഞ്ഞ പെയിന്റ് ബോട്ടിലുകളും അടങ്ങിയ മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിച്ചിരിക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പൊതുജനാരോഗ്യത്തിന് ഏറെ ദോഷകരമായ ഈ മാലിന്യങ്ങള്‍ വായുവിനെയും ഭൂമിയെയും മലിനമാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

നാട്ടുകാര്‍ ഈ വിഷയത്തില്‍ പഞ്ചായത്ത് അധികാരികളെയും ജനപ്രതിനിധികളെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചതോടെ, ഇവര്‍ ഉടനെ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ഇവര്‍, ഇവിടെയുണ്ടായിരുന്ന മാലിന്യത്തിന്റെ സ്വഭാവവും രീതിയും വിലയിരുത്തുകയും, നിക്ഷേപിച്ചത് കാന്‍സര്‍ പോലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന അപകടകരമായ വസ്തുക്കളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പഞ്ചായത്ത് അധികൃതര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെ തുടര്‍ന്ന്, അനധികൃതമായി മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രദേശത്തെ കിണറുകളില്‍ മാലിന്യങ്ങള്‍ കലര്‍ന്നിട്ടുണ്ടോ എന്ന പരിശോധനയും ആവശ്യമാണെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ കീഴിലുള്ള ആരോഗ്യ വിഭാഗവും മറ്റും ഈ പരിശോധനയ്ക്ക് നേതൃത്വം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നാട്ടുകാരുടെ സുരക്ഷക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാണെന്ന് പൊതുജനങ്ങള്‍ അഭിപ്രായപ്പെടുന്നു. സ്ഥലത്തെ വായുവും ജലവും മലിനമാകുന്നത് മുന്‍കരുതല്‍ നടപടികള്‍ ഇല്ലെങ്കില്‍ സമീപ പ്രദേശങ്ങളിലേക്കും മലിനീകരണം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.


Complaint that plastic waste was thrown in the residential area at perambra

Next TV

Related Stories
സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം

Nov 24, 2024 07:11 PM

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം

ദുരന്തമുഖത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ്...

Read More >>
വയോജനങ്ങള്‍ക്കും പരസഹായം ആവശ്യമുള്ളവര്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

Nov 24, 2024 06:56 PM

വയോജനങ്ങള്‍ക്കും പരസഹായം ആവശ്യമുള്ളവര്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

ചക്കിട്ടപ്പാറയില്‍ വയോജനങ്ങള്‍ക്കും പരസഹായം ആവശ്യമുള്ളവര്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍...

Read More >>
മേപ്പയ്യൂരില്‍ യുഡിഎഫ് വിജയാരവം നടത്തി

Nov 24, 2024 06:43 PM

മേപ്പയ്യൂരില്‍ യുഡിഎഫ് വിജയാരവം നടത്തി

വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുല്‍ മാംങ്കൂട്ടത്തിലിന്റെയും ചരിത്ര ഭൂരിപക്ഷത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് യുഡിഎഫ്...

Read More >>
ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭം ഭാരത് പമ്പ് ഹൗസ് നാളെ പ്രവര്‍ത്തനമാരംഭിക്കും

Nov 24, 2024 04:25 PM

ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭം ഭാരത് പമ്പ് ഹൗസ് നാളെ പ്രവര്‍ത്തനമാരംഭിക്കും

38 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭമായ ഭാരത് പമ്പ് ഹൗസ് നാളെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി, പൂര്‍വ്വധ്യാപക, രക്ഷാകര്‍തൃ സംഗമം

Nov 24, 2024 04:09 PM

വാല്യക്കോട് എയുപി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി, പൂര്‍വ്വധ്യാപക, രക്ഷാകര്‍തൃ സംഗമം

വാല്യക്കോട് എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി _ പൂര്‍വ്വധ്യാപക-രക്ഷാകര്‍തൃ സംഗമം...

Read More >>
മൂരികുത്തി കല്ലൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; നാട്ടുകാര്‍ സമരവുമായി രംഗത്ത്

Nov 24, 2024 04:01 PM

മൂരികുത്തി കല്ലൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; നാട്ടുകാര്‍ സമരവുമായി രംഗത്ത്

കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലൂരില്‍ നിന്നും മൂരി കുത്തിയിലേക്ക് പ്രതിഷേധ മാര്‍ച്ച്...

Read More >>
Top Stories