വെള്ളിയൂര്‍: കലോത്സവ നഗരിയിൽ ഉള്ള സ്റ്റാളുകളിൽ വ്യത്യസ്തമായ ഇടമാണ് പ്രഭ കോർണർ. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പ്രഭ കോര്‍ണര്‍, പുറക്കാട് ശാന്തിസദനത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ വിപണനമാണ് നടക്കുന്നത്. ശാന്തിസദനത്തിലെ കുട്ടികള്‍ക്കുള്ള വരുമാന മാര്‍ഗമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഭിന്നശേഷിയിലെ വ്യത്യസ്ഥ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളാണ് ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചത്. 300 ഓളം വിദ്യാര്‍ത്ഥികളാണ് ശാന്തി സദനത്തിലുള്ളത്. വീടുകളിലേക്ക് ആവശ്യമുള്ള ഒട്ടനവധി ഉല്പന്നങ്ങളാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്.
ശാന്തി എന്ന പേരിൽ ടൊയ്ലറ്റ് ക്ലീനർ, ഹാന്റ് വാഷ്, ഡിഷ് വാഷ്, മൗത്ത് വാഷ്, ആഫ്റ്റർ വാഷ്, ഫിനോയില്‍, അലക്ക് സോപ്പ്, സോപ്പുപൊടി, ചവിട്ടി, മോപ്പ്, നെറ്റിപട്ടം, ഫ്‌ളവര്‍ ബേസ്, ചെരുപ്പ്, ബാത്ത് സോപ്പ്, തലയണ തുടങ്ങിയവയാണ് ഇവിടെ വില്പനക്കായി വച്ചിട്ടുള്ള ഉല്പന്നങ്ങള്‍.
കലാസ്വാദനത്തിന് എത്തുന്ന സഹൃദയർ സ്കൂളിൻ്റെ പ്രധാന കവാടത്തിന് സമീപം പ്രവർത്തിക്കുന്ന എൻഎസ്എസിൻ്റെ ഈ സ്റ്റാൾ സന്ദർശിക്കാൻ മടിക്കരുത്. നിങ്ങൾ ഇവിടുന്ന് ഓരോ ഉല്പന്നം വാങ്ങുമ്പോഴും നൽകുന്നത് ഭിന്ന ശേഷിക്കാരുടെ കഴിവിനുള്ള അംഗീകാരം കൂടിയാണ്.
Products made by differently-abled students can be purchased at Kalotsava Nagari