---
title: "കലോത്സവ നഗരിയില്‍ ബ്ലഡ് ഷുഗര്‍, പ്രഷര്‍ എന്നിവയുടെ പരിശോധനയും "
english_title: "Blood sugar and pressure testing at Perambra Upazila Kala Mela"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249135/blood-sugar-and-pressure-testing-at-perambra-upazila-kala-mela"
published_at: "2024-11-13T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734c41fd80ba_ems.jpg"
keywords: []
---

# കലോത്സവ നഗരിയില്‍ ബ്ലഡ് ഷുഗര്‍, പ്രഷര്‍ എന്നിവയുടെ പരിശോധനയും 

> **Lead Summary:** **പേരാമ്പ്ര **: നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ല കലാമേളയില്‍ ഇഎംഎസ് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളും സഹകരിച്ച് ബ്ലഡ് ഷുഗര്‍, പ്രഷര്‍ എന്നിവയുടെ പരിശോധന നടത്തുന്നു. തികച്ചും സൗജന്യമായാണ് പരിശോധന നടത്തുന്നത്.

## Article Content

**പേരാമ്പ്ര **: നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ല കലാമേളയില്‍ ഇഎംഎസ് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളും സഹകരിച്ച് ബ്ലഡ് ഷുഗര്‍, പ്രഷര്‍ എന്നിവയുടെ പരിശോധന നടത്തുന്നു. തികച്ചും സൗജന്യമായാണ് പരിശോധന നടത്തുന്നത്.

പരിശോധനയില്‍ ഡോക്ടര്‍ കുറിക്കുന്ന മരുന്നുകളും ഇവിടെ ലഭ്യമാണ്. ഉച്ചക്ക് ശേഷം ക്യാമ്പില്‍ പങ്കെടുത്ത മുഴുവര്‍ രോഗികളെയും ഡോക്ടര്‍ പരിശോധിക്കുകയും ചെയ്തു. പെട്ടന്ന് എന്തെങ്കിലും പരിക്കോ മുറിവുകളോ പറ്റിയാല്‍ അതിനുള്ള ട്രീറ്റ്‌മെന്റും അവര്‍ ചെയ്തു കൊടുക്കുന്നതാണ്.

നാല് ദിവസവും ഈ പരിശോധന നീണ്ടുനില്‍ക്കുന്നതാണ്. ടി ബവിന, ഫിദ ഷെബിന്‍, ബി.എസ് സഞ്ജന എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ആംബുലന്‍സ് സൗകര്യവും ഈ ക്യാമ്പിന്റെ ഭാഗമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249135/blood-sugar-and-pressure-testing-at-perambra-upazila-kala-mela)