വെള്ളിയൂര്‍ : ഒപ്പനയില്‍ തങ്ങളുടെ കുത്തക ആര്‍ക്കും വിട്ടു നല്‍കുകയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് നൊച്ചാട് ഹയര്‍ സെക്കണ്ടറി. ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലും തങ്ങളുടെ ആധിപത്യം നില നിര്‍ത്തിയിരിക്കുകയാണ് ഈ ആതിഥേയ വിദ്യാലയം.
ദിക്ക് ഒത്ത സത്യ നബിയോരെ ചിന്താരം ബിന്ദാണ് ഫാത്തിമ എന്ന ഇശലുമായി വേദിയില്‍ ഒപ്പന കളിച്ച മൊഞ്ചത്തികള്‍ ഈ വര്‍ഷവും കലാമേളയിലെ മൊഞ്ചുള്ള വിജയികളായിരിക്കുന്നു. 10 വര്‍ഷമായി ഒപ്പനിയില്‍ വിജയം നൊച്ചാട് ഹൈസ്‌ക്കൂള്‍ആവര്‍ത്തിച്ചിരിക്കുകയാണ്. ഹൈസ്‌ക്കൂള്‍ വിഭാഗം ഒപ്പന മത്സരത്തില്‍ 6 സ്‌ക്കൂളുകളാണ് മത്സരിച്ചത്.
4 വര്‍ഷമായി സ്‌കൂളിനെ വിജയത്തിലെത്തിച്ച ടീമുകളെ ഒപ്പന പരിശീലിപ്പിച്ചത് കണ്ണൂര്‍ക്കാരനായ ജാബിര്‍ പാലത്തുങ്കര യാണ്. നജാ ഫാത്തിമ, നഹന ജുബിന്‍, ഷദാ ഫാത്തിമ, ലാമിയ ഷെറിന്‍, ആയിഷ മിര്‍ഷ, ഐഷാ ഫൈഹ, നിയാ ബിജു, തമന്നാ ഫാത്തിമ, ഹനാന ഫ്രി, സിയ തുടങ്ങിയ മൊഞ്ചത്തികളാണ് ഒപ്പനിയിലെ ഇശലുകള്‍ക്കൊത്ത് താളമിട്ടത്. പഠിപ്പിച്ചതിലും മുകളിലാണ് ഇവര്‍ വേദിയില്‍ ചുവടു തീര്‍ത്തത്. അതു കൊണ്ടു തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നതായി ജാബീര്‍ ട്രൂ വിഷനോട് പറഞ്ഞു.
ഹയര്‍ സെക്കണ്ടറി വിഭാഗം ഒപ്പന മത്സരത്തിലും നൊച്ചാടിനാണ് ഒന്നാം സ്ഥാനം. 3 സ്‌കുളില്‍ നിന്നാണ് കലാപ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുത്തത് നാസര്‍ മൂസ കാവുന്തറയാണ് ഒപ്പന പഠിപ്പിച്ചത്. സന ഫാത്തിമ, റിഫ ഫാത്തിമ, ഫര്‍ഹ സാജിദ്, റന ആദം, നാജിയ ഫാത്തിമ, ലാമിയ ജൗഹറ, റിന്മ ഷെറിന്‍, ഫാത്തിമ നജ, തുബ, മെഹാജബിന്‍ എന്നി കലാകാരികളാണ് ഒപ്പനക്ക്ചുവട്തീര്‍ത്തത്.
Nochad Higher Secondary School Retains Monopoly In Oppana