വെള്ളിയൂര്‍: നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലകലോത്സവം ഇന്ന് നാലാം ദിവസം. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ മത്സരങ്ങളില്‍ ആതിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സര്‍ഗപ്രതിഭ മാറ്റുരച്ചു. നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലും പരിസരങ്ങളിലുമായി 11 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. വേദികളുടെയും ഓരോ വേദികളില്‍ നടക്കുന്ന മത്സരങ്ങളുടെയും വിശദ വിവരങ്ങള്‍ അറിയാം.
വേദി 1 ഹിന്ദോളം നൊച്ചാട് ഹയര്‍ സെക്കണ്ടറി ഗ്രൗണ്ട്. മോണോആക്റ്റ് (എല്‍പി, യുപി), മിമിക്രി (ഹയര്‍ സെക്കണ്ടറി ബോയ്‌സ്, ഹൈസ്‌ക്കൂള്‍ ഗേള്‍സ്, ഹയര്‍ സെക്കന്‍ഡറി ഗേള്‍സ്).
വേദി 2 മോഹനം വെള്ളിയൂര്‍ എയുപി സ്‌കൂള്‍ ഗ്രൗണ്ട്. സംഘഗാനം (യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി).
വേദി 3 ഭൈരവി മിനര്‍വ കോളെജിന് സമീപം. മൂകാഭിനയം (ഹയര്‍ സെക്കന്‍ഡറി), സ്‌കിറ്റ് ഇംഗ്ലീഷ് (യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി).
വേദി 4 ഹംസധ്വനി മിനര്‍വ കോളെജിന് എതിര്‍വശം. ദേശഭക്തിഗാനം (എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി).
വേദി 5 ശ്രീരഞ്ജിനി പള്ളിക്ക് സമീപം. വയലിന്‍ (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി). ഗിറ്റാര്‍ (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി). തബല (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി). ട്രിപ്പിള്‍, ജാസ് (ഹയര്‍ സെക്കന്‍ഡറി).
വേദി 6 ജഗന്‍ മോഹിനി ഹയര്‍ സെക്കണ്ടറി ഹാള്‍. പ്രസംഗം മലയാളം (എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി).
വേദി 7 ശ്രീരാഗം എച്ച് എസ് ഹാള്‍. പദ്യംചൊല്ലല്‍ ഉറുദു (യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി). പ്രസംഗം ഉറുദു (ഹയര്‍ സെക്കന്‍ഡറി). സംഘഗാനം ഉറുദു (യുപി, ഹൈസ്‌കൂള്‍). ഗസല്‍ ആലാപനം ഉറുദു (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി).
വേദി 8 കാംബോളി എയുപി സ്‌കൂള്‍ ഹാള്‍ താഴെ. പ്രസംഗം തമിഴ് (എല്‍പി, ഹയര്‍ സെക്കന്‍ഡറി). പദ്യം ചൊല്ലല്‍ തമിഴ് (എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി).
വേദി 9 സിന്ധു ഭൈരവി എയുപി സ്‌കൂള്‍ ഹാള്‍ മുകളില്‍. പ്രസംഗം കന്നട (എല്‍പി). പദ്യംചൊല്ലല്‍ കന്നട (എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി).
വേദി 10 മല്‍ഹാര്‍ മദ്രസ ഗ്രൗണ്ട്. പദ്യംചൊല്ലല്‍ ഹിന്ദി (യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി). പ്രസംഗം ഹിന്ദി (യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി).
വേദി 11 അമൃതവര്‍ഷിണി മദ്രസഹാള്‍. പദ്യംചൊല്ലല്‍ അറബിക് ((എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി).
വേദി 1 ഹിന്ദോളം നൊച്ചാട് ഹയര്‍ സെക്കണ്ടറി ഗ്രൗണ്ടില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം ഉണ്ടായിരിക്കും.
Perambra Upazila Kalotsavam venue today