വെള്ളിയൂര്‍: പേരാമ്പ്ര ഉപജില്ല കലോത്സവത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രിന്റു ചെയ്തു നല്‍കി ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപക, വിദ്യാര്‍ത്ഥികൂട്ടം. കലോത്സവ നഗരിയിലെത്തുന്നവര്‍ക്ക് നീല മഷിയില്‍ അച്ചടിച്ച ഭരണഘടനയുടെ ആമുഖം പ്രിന്റുചെയ്തു നല്‍കാന്‍ 5000 വെള്ളക്കടലാസാണ് ഇവര്‍ ഒരുക്കി വെച്ചിട്ടുള്ളത്.
ബാഗ്ലൂര്‍ സ്വദേശിയായ എയ്‌റോനോട്ടിക് എന്‍ജിനിയര്‍ വിനയകുമാര്‍ സ്വന്തമായി വീട്ടുലുണ്ടാക്കിയ സ്‌ക്രീന്‍ പ്രിന്റിങ്ങ് മെഷീനില്‍ കൈ കൊണ്ട് അച്ചടിച്ചുണ്ടാക്കുന്ന ആമുഖ കടലാസുകള്‍ സൗജന്യമായാണ് ഇവര്‍ കലോത്സവ നഗരിയിലെത്തുന്നവര്‍ക്ക് വിതരണം ചെയ്യുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടന സദസില്‍ എത്തിയ വിശിഷ്ട്ട വ്യക്തികളെ പൂച്ചെണ്ടുകള്‍ക്കു പകരം ഇത്തരത്തില്‍ തയ്യാറാക്കിയ പ്രെയിം ചെയ്ത ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം നല്‍കിയായിരുന്ന് സ്വീകരിച്ചത്.
കലാമേളയിലൂടെ ഇത്തരമൊരു ആശയം നടപ്പിലാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് സ്‌ക്കൂളിലെ നസീര്‍ സാറാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 2023 ജനുവരി 26 നാണ് ഇത്തരത്തിലുള്ള പദ്ധതി ആരംഭിച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട അജ്ഞത ജനങ്ങളില്‍ ഇല്ലാതാക്കാനും ഭരണഘടന സാക്ഷരത സാക്ഷരതയുടെ ആവശ്യകത എല്ലാവരും ബോധ്യപ്പെടുത്താന്‍ വേണ്ടിയിട്ടുകൂടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇവര്‍ പറയുന്നു.
Nochad Higher Secondary School teacher and student group as the center of attention after printing the Preamble of the Constitution of India