---
title: "ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ ഓര്‍മ്മ മരം നട്ട് ചങ്ങരോത്ത് ഓര്‍മ പാലിയേറ്റീവ് കെയര്‍"
english_title: "Changarot Orma Palliative Care by planting an Orma tree on Jawaharlal Nehru's birthday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249318/changarot-orma-palliative-care-by-planting-an-orma-tree-on-jawaharlal-nehrus-birthday"
published_at: "2024-11-14T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735f75b82ec9_orma.jpg"
keywords: []
---

# ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ ഓര്‍മ്മ മരം നട്ട് ചങ്ങരോത്ത് ഓര്‍മ പാലിയേറ്റീവ് കെയര്‍

> **Lead Summary:** **ചങ്ങരോത്ത് :** രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ ഓര്‍മ്മ മരം നട്ട് ചങ്ങരോത്ത് ഓര്‍മ പാലിയേറ്റീവ് കെയര്‍. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് ഓര്‍മ്മ മരമായി മാവിന്‍ തൈ നട്ടത്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനേരി നസീര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍മ ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**ചങ്ങരോത്ത് :** രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ ഓര്‍മ്മ മരം നട്ട് ചങ്ങരോത്ത് ഓര്‍മ പാലിയേറ്റീവ് കെയര്‍. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് ഓര്‍മ്മ മരമായി മാവിന്‍ തൈ നട്ടത്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനേരി നസീര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍മ ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു.

വി.പി ഇബ്രാഹിം നെഹ്രു അനുസ്മരണ പ്രഭാഷണം നടത്തി. എന്‍ ചന്ദ്രന്‍, ഒ.കെ. കരുണാകരന്‍, അരുണ്‍ പെരുമന, ശ്രീനിവാസന്‍ കരുവാങ്കണ്ടി, വി.കെ. ഗീത, കെ.കെ. ലീല, എം.കെ നിഷ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ഡയറക്ടര്‍ കെ.ടി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249318/changarot-orma-palliative-care-by-planting-an-orma-tree-on-jawaharlal-nehrus-birthday)