ജനകീയ ആരോഗ്യ കേന്ദ്രം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്തിന് മുന്നില്‍ ബഹുജന പ്രതിഷേധം

    ജനകീയ ആരോഗ്യ കേന്ദ്രം മാറ്റാനുള്ള  നീക്കത്തില്‍  പ്രതിഷേധിച്ച് പഞ്ചായത്തിന് മുന്നില്‍ ബഹുജന പ്രതിഷേധം
Nov 14, 2024 08:34 PM | By Akhila Krishna

പേരാമ്പ്ര : കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം (സബ്ബ് സെന്റര്‍) മാറ്റാനുള്ള ഗ്രാമപഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന് മുന്നില്‍ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു.

വര്‍ഷങ്ങളായി കടിയങ്ങാട് പ്രവര്‍ത്തിച്ചു വരുന്ന സബ് സെന്ററാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തിലെ മറ്റൊരിടത്തേക്ക് മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കെ. ചാത്തന്‍ മേനോന്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ആരോഗ്യ കേന്ദ്രമാണ് പ്രസ്തുത സ്ഥലത്ത് നിന്ന് മാറ്റി വടക്കുമ്പാടേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നത്. ദേശീയ ആരോഗ്യ മിഷന്റെ 55 ലക്ഷം രൂപ 2022 - 23 സാമ്പത്തിക വര്‍ഷം അനുവദിച്ചിരുന്നു, ഈ തുക കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന സബ്ബ് സെന്ററിനാണ് അനുവദിച്ചതെന്നും ഇത് മറ്റൊരിടത്തേക്ക് മാറ്റാന്‍ അനുവദിക്കുകയില്ലെന്നും, ഭരണ സമിതിയുടെ അനാസ്ഥ മൂലം പ്രവര്‍ത്തി അരംഭിക്കാത്തതിനാല്‍ ഫണ്ട് ലാപ്സായി പോകുമെന്നും ആരോപിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ബഹുജന പ്രതിഷേധം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനേരി നസീര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എസ് സുനന്ദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി അഷ്റഫ്, വി.പി ഇബ്രാഹിം, എന്‍. കെ ചന്ദ്രന്‍, പാളയാട്ട് ബഷീര്‍, ഇ.വി ശങ്കരന്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇല്ലത്ത് അഷ്റഫ്, സി.കെ ലീല, വിജയന്‍ ചാത്തോത്ത്, ഇബ്രാഹിം പുല്ലാക്കുന്നത്ത്, ആക്ഷന്‍ കമ്മിറ്റി ട്രഷറര്‍ എന്‍.എം രവീന്ദ്രന്‍, എന്‍ ജയശീലന്‍, റഷീദ് കരിങ്കണ്ണിയില്‍,മാക്കൂല്‍ ഇബ്രായി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ മുബഷിറ, ഇ.ടി സരീഷ്, കെ.എം ഇസ്മായില്‍, വി.കെ ഗീത, കെ.ടി മൊയ്തീന്‍ സംസാരിച്ചു.

തുടര്‍ന്ന് കടിയങ്ങാട് ടൗണില്‍ നടന്ന പ്രകടനത്തിന് സന്തോഷ് കോശി, ഇ എന്‍ സുമിത്ത്, കെ പി ശ്രീധരന്‍, ജമാല്‍ ഒ സി, അമ്മദ് പി,സഫിയ പടിഞ്ഞാറയില്‍, ഷിജി ടി പി, ഷൈജ രാജീവന്‍, പി.എം രജിന , സുഹറ ചേക്കു, മൂസ മറിയം പാറെമ്മല്‍, നാരായണി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Mass protest in front of panchayat protesting against move to shift people's health centre

Next TV

Related Stories
ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭം ഭാരത് പമ്പ് ഹൗസ് നാളെ പ്രവര്‍ത്തനമാരംഭിക്കും

Nov 24, 2024 04:25 PM

ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭം ഭാരത് പമ്പ് ഹൗസ് നാളെ പ്രവര്‍ത്തനമാരംഭിക്കും

38 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭമായ ഭാരത് പമ്പ് ഹൗസ് നാളെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി, പൂര്‍വ്വധ്യാപക, രക്ഷാകര്‍തൃ സംഗമം

Nov 24, 2024 04:09 PM

വാല്യക്കോട് എയുപി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി, പൂര്‍വ്വധ്യാപക, രക്ഷാകര്‍തൃ സംഗമം

വാല്യക്കോട് എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി _ പൂര്‍വ്വധ്യാപക-രക്ഷാകര്‍തൃ സംഗമം...

Read More >>
മൂരികുത്തി കല്ലൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; നാട്ടുകാര്‍ സമരവുമായി രംഗത്ത്

Nov 24, 2024 04:01 PM

മൂരികുത്തി കല്ലൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; നാട്ടുകാര്‍ സമരവുമായി രംഗത്ത്

കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലൂരില്‍ നിന്നും മൂരി കുത്തിയിലേക്ക് പ്രതിഷേധ മാര്‍ച്ച്...

Read More >>
കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്‌കൂള്‍ തലത്തില്‍ മേമുണ്ട ഒന്നാമത്, സില്‍വര്‍ ഹില്‍സ് രണ്ടാം സ്ഥാനത്ത്

Nov 24, 2024 10:29 AM

കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്‌കൂള്‍ തലത്തില്‍ മേമുണ്ട ഒന്നാമത്, സില്‍വര്‍ ഹില്‍സ് രണ്ടാം സ്ഥാനത്ത്

കോഴിക്കോട് അഞ്ച് ദിനരാത്രങ്ങള്‍ നീണ്ട റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സത്തില്‍ ഓവറോള്‍ കിരീടം ചൂടി കോഴിക്കോട്...

Read More >>
തൊഴില്‍ തട്ടിപ്പിനിരയായി കിഴക്കന്‍ പേരാമ്പ്ര സ്വദേശി കംബോഡിയയില്‍ കുടുങ്ങി

Nov 23, 2024 11:32 PM

തൊഴില്‍ തട്ടിപ്പിനിരയായി കിഴക്കന്‍ പേരാമ്പ്ര സ്വദേശി കംബോഡിയയില്‍ കുടുങ്ങി

തൊഴില്‍ തട്ടിപ്പിനിരയായി കിഴക്കന്‍ പേരാമ്പ്ര സ്വദേശി കംബോഡിയയില്‍ കുടുങ്ങി. കൂത്താളി...

Read More >>
ജില്ലാ കലോത്സവത്തില്‍ കൂടിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Nov 23, 2024 11:21 PM

ജില്ലാ കലോത്സവത്തില്‍ കൂടിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

ജില്ലാ കലോത്സവത്തില്‍ കൂടിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി പേരാമ്പ്ര ഹയര്‍...

Read More >>
Top Stories










Entertainment News