പേരാമ്പ്ര: കല്ലോട് ആരംഭിച്ച ആരോഗ്യ ഫിറ്റ്‌നസ് ലൈഫ് മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി.
ആരോഗ്യ ഫിറ്റ്‌നസ്സില്‍ സംഘടിപ്പിച്ച പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഉയര്‍ന്നുവരുന്ന പുതിയ കാലത്ത് ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍ ഇന്ന് സമൂഹത്തിന് മാതൃകയാകുന്നുവെന്ന് അദേഹം പറഞ്ഞു.
ചടങ്ങില്‍ അസീസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ലൈഫ് മെഡിക്കല്‍ സെന്റര്‍ നല്‍കിവരുന്ന ഫാമിലി ഡിസ്‌കൗണ്ട് കാര്‍ഡ് വിതരണവും നടന്നു. ആദ്യകാര്‍ഡ് യു.കെ. കൃഷ്ണദാസ് ഷീബ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ഡിസ്‌കൗണ്ട് കാര്‍ഡ് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് ലൈഫ് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍മാരായ കെ.സി. റഫീഖ്, കെ.കെ. സുബൈര്‍ എന്നിവര്‍ വിശദീകരിച്ചു.
പരിപാടിയില്‍ ഹെല്‍ത്ത് ക്ലബ് അംഗം പി.കെ. ലിനീഷ്, സി.കെ അനില്‍ കുമാര്‍, ഷിജി, ലൈഫ് മെഡിക്കല്‍ സെന്റര്‍ ഡിഎംഒ ഡോ: മുഹമ്മദ് ഫഹദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ആരോഗ്യ ഹെല്‍ത്ത് ക്ലബ് നിവാഹസമിതി അംഗമായ ബേബി സുനില്‍ സ്വാഗതവും അജുല്‍ ഗോപ് നന്ദിയും പറഞ്ഞു.
തുടന്നുള്ള നാലുദിവസം കൂടി മെഗാ ക്യാമ്പ് തുടരും. താല്‍പര്യമുള്ളവര്‍ 7902907909 എന്ന നമ്പറില്‍ വിളിച്ചശേഷം ലൈഫ് മെഡിക്കല്‍ സെന്ററില്‍ നേരിട്ടെത്തി ക്യാമ്പില്‍ പങ്കെടുക്കാം.
The mega medical camp organized by Arogya Fitness and Life Medical Center was impressive at perambra