പേരാമ്പ്ര : നവംബര്‍ 30, ഡിസംബര്‍ 1 തിയ്യതികളിലായി പന്തിരിക്കരയില്‍ വെച്ചു നടക്കുന്ന സിപിഐ(എം) പേരാമ്പ്ര ഏരിയാ സമ്മേളനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികള്‍ക്ക് തുടക്കമായി.
നവംബര്‍ 17 മുതല്‍ സമ്മേളന ദിവസം വരെ വിവിധ സ്ഥലങ്ങളിലായി വ്യത്യസ്തമായ പരിപാടികള്‍ക്കാണ് സംഘാടക സമിതി രൂപം നല്‍കിയിരിക്കുന്നത്. പാലേരി, കടിയങ്ങാട്, പന്തിരിക്കര ടൗണ്‍ എന്നിവിടങ്ങളില്‍ ശുചീകരണവും മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ കടിയങ്ങാട് കമ്മ്യൂണിറ്റി ഹാളില്‍ മാധ്യമ സെമിനാറും നടന്നു.
നവംബര്‍ 20 ന് വൈകുന്നേരം 4 മണിക്ക് സ്ത്രീകളുടെയും കുട്ടികളുടെ കലാനിശയും വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കല്‍പ്പത്തൂര്‍ സിഎംവൈസിയുടെ ചത്താലും ചെത്തും എന്ന നാടകവും അരങ്ങേറും. നവംബര്‍ 21 ന് രാവിലെ 9 മണിക്ക് മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയുടെ സഹകരണത്തോടെ പെയിന്‍ & പാലിയേറ്റീവ് പാലേരിയുടെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കും.
സമ്മേളനത്തിന് മുന്നോടിയായി നവംബര്‍ 24 ന് പതാക, കൊടിമര ജാഥകള്‍ തുടര്‍ന്ന് പൊതുസമ്മേളന നഗറില്‍ പതാക ഉയര്‍ത്തലും. നവംബര്‍ 26 ന് വൈകുന്നേരം 6 മണിക്ക് ജില്ലാതല ഫുട്ബോള്‍ ടൂര്‍ണമെന്റ് പന്തിരിക്കരയില്‍ വെച്ച് നടത്തപ്പെടും. നവംബര്‍ 27 ന് വൈകുന്നേരം 6 മണിക്ക് പന്തിരിക്കരയില്‍ ജില്ലാതല കമ്പവലി മത്സരം.
നവംബര്‍ 28 ന് വൈകുന്നേരം 6 മണിക്ക് ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ്. പന്തിരിക്കരയില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെ പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 29 ന് വൈകുന്നേരം 5 മണിക്ക് വി.വി. ദക്ഷിണാമൂര്‍ത്തിയുടെ പാലേരിയിലെ വീട്ടുവളപ്പിലെ സ്മൃതി കുടീരത്തില്‍ നിന്നും സമ്മേളന നഗറിലേക്ക് ദീപശിഖ റിലെയും നടക്കും.
CPI(M) Perambra Area Conference related programs have started