പേരാമ്പ്ര : നവംബര്‍ 30, ഡിസംബര്‍ 1 തിയ്യതികളില്‍ പന്തിരിക്കരയില്‍ നടക്കുന്ന സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സംവാദം നടത്തി. കടിയങ്ങാട് കമ്മ്യൂണിറ്റിഹാളില്‍ നടന്ന മാധ്യമങ്ങളുടെ രാഷട്രിയം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എ. സജീവന്‍ ഉദ്ഘാടനം ചെയ്തു.
മാധ്യമ മുതലാളിമാരുടെയും കോര്‍പ്പറേറ്റുകളുടെയും രാഷ്ടീയ ലക്ഷ്യമാണ് മാധ്യമപ്രവര്‍ത്തകരിലൂടെ പുറത്തു വരുന്നതെന്നും പത്ര സ്വാതന്ത്ര്യമല്ല മറിച്ച് മാധ്യമ മുതലാളിമാരുടെ സ്വാതന്ത്ര്യമാണ് പ്രധാനമായി ഇക്കുട്ടര്‍ കാണുന്നതെന്നും എ. സജീവന്‍ പറഞ്ഞു. മാധ്യമ നിരീക്ഷകരും നിഷ്പക്ഷകരും എന്ന് പറഞ്ഞ് വരുന്നവര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമ നിരീക്ഷകന്‍ ഡോ.ജിനേഷ് കുമാര്‍ എരമം വിഷയം അവതരിപ്പിച്ചു. എ.കെ ശ്രീധരന്‍ മോഡറേറ്ററായി. കെ.വി. കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സി.എം. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
CPI(M) Perambra Area Conference; Organized media debate at kadiyangad