പേരാമ്പ്ര : ആരോഗ്യ രംഗത്ത് സ്ത്രീകള്‍ നേരിട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് സ്തനാര്‍ബുധം. ആരംഭകാലത്ത് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വളരെ ലളിതമായ ചികിത്സ കൊണ്ട് സുഖപ്പെടുത്താവുന്ന ഒരു രോഗം കൂടിയാണിത്.ഭയം മൂലമോ, അജ്ഞതമൂലമോ ലജ്ജമൂലമോ ആരോടും പറയാതെ മറച്ചു വെക്കുന്നതുമൂലം രോഗം ഗുരുതരമായി മാറുകയാണ് ചെയ്യുന്നത്.
ഈ അവസ്ഥയില്‍ പോലും ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായി സുഖപ്പെടുത്താല്‍ കഴിയുമെന്ന് പ്രശസ്ത സര്‍ജ്ജനും, ഐഎംഎ പേരാമ്പ്ര മേഖലാ സെക്രട്ടറിയുമായ ഡോ: ആഷാ വര്‍ക്കി പറഞ്ഞു. പേരാമ്പ്ര റോട്ടറിക്ലബ്ബ് സില്‍വര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ക്യാന്‍സര്‍ രോഗ ബോധവല്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോക്ടര്‍.
റോട്ടറിക്കുബ്ബ് പ്രസിഡണ്ട് ജയരാജന്‍ കല്പകശ്ശേരി അധ്യക്ഷതവഹിച്ചു. സില്‍വര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് കുമാര്‍, കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ ഏ.കെ തറുവയി ഹാജി. വി.എസ് രമണന്‍ മാസ്റ്റര്‍, ടി.ഷിജു കുമാര്‍, മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രതിനിധി ഡോ. ഹര്‍ഷ എന്നിവര്‍ പ്രസംഗിച്ചു. ഗായത്രീ ദേവി സ്വാഗതം പറഞ്ഞ ചടങ്ങിന് റോട്ടറി ക്ലബ്ബ് പ്രതിനിധി കെ. രാജപാലന്‍ നന്ദിയും പറഞ്ഞു. നൂറോളം സ്ത്രീകള്‍ പങ്കെടുത്ത ക്യാമ്പില്‍ ഡോ. ഹര്‍ഷക്ലാസ്സെടുത്തു.
Women's safety camp held