---
title: "ചികിത്സ പിഴവ് കൂത്താളി സ്വദേശിനി മരിച്ചു"
english_title: "Koothali native died due to treatment error"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250308/koothali-native-died-due-to-treatment-error"
published_at: "2024-11-19T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673bfcffb39e2_chikilsa.JPG"
keywords: []
---

# ചികിത്സ പിഴവ് കൂത്താളി സ്വദേശിനി മരിച്ചു

> **Lead Summary:** **പേരാമ്പ്ര : **മെഡിക്കല്‍ കോളെജില്‍ ചികിത്സ പിഴവ് പേരാമ്പ്ര കൂത്താളി സ്വദേശിനിയായ യുവതി മരിച്ചു. പൈതോത്ത് കേളന്‍ മുക്കിലെ കാപ്പുമ്മല്‍ ഗിരീഷിന്റെ ഭാര്യ രജനി ആണ് മരിച്ചത്. കാലിന് വേദന വന്നതിനെ തുടര്‍ന്ന് ഈ മാസം 4-ാം തീയ്യതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതാണ്. എന്നാല്‍ യുവതിക്ക് മാനസികസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ മാനസിക വിഭാഗത്തിലെ ചികിത്സക്ക് വിധേയയാക്കുകയായിരുന്നു.

## Article Content

**പേരാമ്പ്ര : **മെഡിക്കല്‍ കോളെജില്‍ ചികിത്സ പിഴവ് പേരാമ്പ്ര കൂത്താളി സ്വദേശിനിയായ യുവതി മരിച്ചു. പൈതോത്ത് കേളന്‍ മുക്കിലെ കാപ്പുമ്മല്‍ ഗിരീഷിന്റെ ഭാര്യ രജനി ആണ് മരിച്ചത്. കാലിന് വേദന വന്നതിനെ തുടര്‍ന്ന് ഈ മാസം 4-ാം തീയ്യതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതാണ്. എന്നാല്‍ യുവതിക്ക് മാനസികസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ മാനസിക വിഭാഗത്തിലെ ചികിത്സക്ക് വിധേയയാക്കുകയായിരുന്നു.

യുവതിയെ അന്നു മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വാര്‍ഡില്‍ മറ്റൊരു രോഗിയെ പരിശോധിക്കാനെത്തിയ ഡോക്ടര്‍ ഇവരുടെ കേസ്ഷീറ്റ് കാണാനിടയാവുകയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും ആ ഡോക്ടര്‍ ന്യൂറോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് രോഗം മൂര്‍ച്ചിച്ച യുവതിയെ അത്യാഹിത വിഭാഗത്തിലേക്കും തുടര്‍ന്ന് വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞു.

ഞരമ്പുകളില്‍ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തില്‍ ചികിത്സ നല്‍കിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. 8-ാം തിയ്യതി മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവതി ഇന്ന് കാലത്ത് 5 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മക്കള്‍ അഭിഷേക് കൃഷ്ണ, അഭിനവ് കൃഷ്ണ, അഭിനന്ദ് കൃഷ്ണ ( മൂവരും കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍). പാലേരി തോട്ടത്താം കണ്ടിയിലെ ചമ്മം കുഴിയില്‍ പരേതനായ കൃഷ്ണന്‍ നായരുടെയും സുശീലയുടെയും മകളാണ്. സഹോദങ്ങള്‍ രജിത, രജീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250308/koothali-native-died-due-to-treatment-error)