പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ അപകടം നിത്യസംഭവമാവുന്നു. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസുകളാണ് ഏറെ അപകടങ്ങള്‍ ഉണ്ടാക്കുന്നത് അമിത വേഗത്തില്‍ എത്തുന്ന ബസുകള്‍ അതേ വേഗത്തില്‍ സ്റ്റാന്‍ഡിലേക്ക് കയറ്റുന്നതാണ് അപകടത്തിന് കാരണം.
2 മിനിറ്റ് ഗ്യാപ്പില്‍ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതാണ് മത്സര ഓട്ടത്തിന് പ്രധാന കാരണം. പേരാമ്പ്ര ബസ് റ്റാന്‍ഡില്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഏജന്‍് മാരുണ്ട്. ഇവരാണ് വാഹനങ്ങളെ പൂര്‍ണമായി നിയന്ത്രിക്കുന്നത് ഇവര്‍ ഫോണുമായി സ്റ്റാന്‍ഡില്‍ കറങ്ങി നടക്കും.
ബസുകളെ ഇവര്‍ ഫോണിലാണ് നിയന്ത്രിക്കുന്നത്. സ്റ്റാന്‍ഡില്‍ എത്തുന്ന ബസുകളില്‍ ഉള്ള ആളുകളെ എത്രയും പെട്ടെന്ന് ഇറക്കി പോകാനും അതിന് ശേഷം അടുത്തതിനെ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ബസില്‍ നിന്നും പെട്ടെന്ന് ഇറങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന രോഗികളെയും വൃദ്ധന്മാരെയും ചീത്ത വിളിക്കുന്ന സംഭവവും ഉണ്ടാകുന്നതായി പറയുന്നു പേരാമ്പ്ര ബസ് സറ്റാന്‍ഡില്‍ കഴിഞ്ഞ ആഴ്ചകളില്‍ എല്ലാം അപകടങ്ങള്‍ ഉണ്ടായിരുന്നു. അവരില്‍ പലരും ഇപ്പോഴും ആശുപത്രികളില്‍ കഴിയുന്നുമുണ്ട്.
Accident At Perambra Bus Stand A Daily Incident