പേരാമ്പ്ര: പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂള്‍ ശാസ്ത്ര ക്ലബ് നേതൃത്വത്തില്‍ 5, 7 ക്ലാസുകളിലെ കുട്ടികള്‍ക്കായി ഏകദിന ശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളില്‍ അന്വേഷണാത്മക ശാസ്ത്ര പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന 'സയന്‍സ് ഇന്‍കുബേറ്റര്‍' പ്രോജക്ടിന്റെ ഭാഗമായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പ് പെരുവണ്ണാമൂഴിയിലെ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റും പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായ ഡോ.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി.എസ്. മനോജ് 'കാര്‍ഷിക രംഗത്തെ നൂതന ആശയങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
ടി.കെ നൗഷാദ്, പേരാമ്പ്ര BRC ട്രെയിനര്‍ ശ്രീജ എസ് ചെരിയാല, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.എം രഘുനാഥ്, ശാസ്ത്ര ക്ലബ് പേരാമ്പ്ര ഉപജില്ലാ കണ്‍വീനര്‍ പി. പത്മനാഭപ്രസാദ്,പി.എം മനോഹരന്‍ സയന്‍സ് ഇന്‍കുബേറ്റര്‍ കോ ഓര്‍ഡിനേറ്റര്‍ പ്രജിഷ കെ സ്വാഗതം പറഞ്ഞു. ക്ലബ് സ്‌കൂള്‍ കണ്‍വീനര്‍ റിദ ഫാത്തിമ നന്ദി അറിയിച്ചു. ക്യാമ്പില്‍ കുട്ടികളുടെ ശാസ്ത്രീയ ചിന്താശേഷി വളര്‍ത്തുന്ന പ്രാവര്‍ത്തിക പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അവരെ ശാസ്ത്ര ഗവേഷണ മേഖലയിലേക്ക് പ്രേരിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
Perambra West AUP School A science camp was organized