വിവരാവകാശ നിയമം പാലിച്ചില്ല അത്തോളി കെഎസ്ഇബി ഓഫീസില്‍ പരിശോധന

വിവരാവകാശ നിയമം പാലിച്ചില്ല അത്തോളി കെഎസ്ഇബി ഓഫീസില്‍ പരിശോധന
Nov 29, 2024 09:34 PM | By Akhila Krishna

അത്തോളി: വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യാത്ത ഓഫീസുകള്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ വ്യക്തമാക്കി.

'വിവരാവകാശ നിയമത്തിലെ പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പോലും പാലിക്കാത്ത ഓഫീസുകള്‍ ഉണ്ടെന്ന് കോഴിക്കോട് നടത്തിയ ഹിയറിങ്ങിനിടെ കമ്മിഷന് ബോധ്യമായി'-അദ്ദേഹം പറഞ്ഞു. അത്തോളി കെഎസ് ഇബി അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേ ഹാജരാവാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരാവുകയോ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കുകയോ നിശ്ചിത സമയത്തിനുള്ളില്‍ വിവരം നല്‍കുകയോ ചെയ്തില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ അത്തോളി കെഎസ് ഇബി അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ പ്രാഥമിക പരിശോധന നടത്തി. ഓഫീസില്‍ വിവരാവകാശ നിയമം അനുശാസിക്കുന്ന പല കാര്യങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും അപ്പീല്‍ അധികാരിയുടെയും പേരുകള്‍ രേഖപ്പെടുത്തിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടില്ല, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (എസ്പിഐഒ), അസി. എസ്പിഐഒ എന്നിവരെ നിയമച്ചിട്ടില്ല. കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തതയുള്ളതായിരുന്നില്ല.

ഇത്തരത്തിലുള്ള അപാകതകള്‍ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഏഴു ദിവസത്തിനകം ബോര്‍ഡ് വെക്കാനും എസ്പിഐഒ യെ നിയമിക്കാനും കര്‍ശന നിര്‍ദേശം നല്‍കി. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും കമ്മിഷണര്‍ അറിയിച്ചു. സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന നടത്തിയിട്ടില്ല.




Inspection At KSEB Office In Atholi For Not Complying With RTI Act

Next TV

Related Stories
ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി ദിനാചരണവും കലോത്സവവും സംഘടിപ്പിച്ചു

Dec 7, 2024 04:15 PM

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി ദിനാചരണവും കലോത്സവവും സംഘടിപ്പിച്ചു

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണവും...

Read More >>
മൂത്രം മണം അസഹ്യമായി: പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരം ദുര്‍ഗന്ധമാക്കുന്നു

Dec 7, 2024 03:12 PM

മൂത്രം മണം അസഹ്യമായി: പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരം ദുര്‍ഗന്ധമാക്കുന്നു

മൂത്രത്തിന്റെ മണത്താല്‍ പരിസരവാസികള്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി അധികാരികള്‍...

Read More >>
മാവൂരില്‍ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

Dec 7, 2024 02:42 PM

മാവൂരില്‍ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബസിന് മുന്നിലിരുന്ന യാത്രക്കാരില്‍ രണ്ടുപേര്‍ റോഡിലേക്ക് തെറിച്ചുവീണു. ബസില്‍...

Read More >>
സൗജന്യ ചികിത്സാ പദ്ധതിയും മെഡിക്കല്‍ ക്യാമ്പും ഒരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

Dec 7, 2024 01:23 PM

സൗജന്യ ചികിത്സാ പദ്ധതിയും മെഡിക്കല്‍ ക്യാമ്പും ഒരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

സ്‌കൂളിലെ യുപി വിഭാഗം കുട്ടികള്‍ക്കു വേണ്ടി ഹോമിയോ മെഡിക്കല്‍ ക്യാമ്പും തുടര്‍ചികിത്സ ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷം നീണ്ടു...

Read More >>
കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം: ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Dec 7, 2024 10:59 AM

കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം: ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. ദമ്പതികള്‍ അത്ഭുതകരമായി...

Read More >>
മുസ്ലിം ലീഗ് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു

Dec 6, 2024 09:48 PM

മുസ്ലിം ലീഗ് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് നിര്‍മ്മിക്കുന്ന ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്റര്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരണം മേപ്പയ്യൂര്‍...

Read More >>
Top Stories










News Roundup