പന്തിരിക്കര: സിപിഐഎം പേരാമ്പ്ര ഏരിയാ സമ്മേളനം പന്തിരിക്കരയില്‍ ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ കെ.കെ. രാഘവന്‍ നഗറില്‍ പ്രതിനിധി സമ്മേളനം എല്‍ഡിഎഫ് കണ്‍വീനറും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.കെ ശശി, കെ. സുനില്‍, നബീസ കൊയിലോത്ത്, കെ.വി അനുരാഗ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. മുതിര്‍ന്ന പാര്‍ട്ടി അംഗം പി. ബാലന്‍ പതാക ഉയര്‍ത്തി.
സ്വാഗത സംഘം കണ്‍വീനര്‍ കെ.വി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. പി.പി. രാധാകൃഷ്ണന്‍ രക്തസാക്ഷിപ്രമേയവും എ.സി. സതി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എന്‍.പി. ബാബു പ്രമേയം, കെ.കെ നനീഫ ക്രഡല്‍ഷ്യല്‍ - കെ.കെ. രാജന്‍ മിനുട്‌സ്, കെ. രാജീവന്‍ റജിസ്‌ടേഷന്‍ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.
ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, പി. മാഹനന്‍ എം. മെഹബൂബ്, കെ.കെ ദിനേശന്‍, കെ.കെ മുഹമ്മദ്, പി.കെ മുകുന്ദന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സെക്രട്ടറി എം.കുഞ്ഞമ്മത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രതിനിധികള്‍ ചര്‍ച്ച ആരംഭിച്ചു.
മനുഷ്യ - വന്യമൃഗ സംഘര്‍ഷം അവസാനിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുക, കൈവശ കൃഷിക്കാര്‍ക്ക് പട്ടയം അനുവദിക്കുക, പൂഴിത്തോട് വയനാട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അംഗീകരിച്ചു. നാളെ വൈകുന്നേരം പ്രകടനം റെഡ് വളണ്ടിയര്‍ മാര്‍ച്ച്, പൊതുസമ്മേളനം എന്നിവ നടക്കും.
CPIM Perambra Area Conference started at Pandirikara