പേരാമ്പ്ര : പൈതോത്ത് കാപ്പുമ്മല്‍ ഭാഗത്ത് പരക്കെ മോഷണം. ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ എത്തിയ നാടോടി സംഘമാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു.
കുമ്മിളിയോട്ടു കണ്ടി നാരായണന്റെ വീട്ടിലെ അലൂമിനി പാത്രങ്ങള്‍ ഇരുമ്പ് സാധനങ്ങള്‍ അലൂമിനിയം ചാനലുകള്‍ എന്നിവയും കാപ്പുമ്മല്‍ വിനോദിന്റെ വീട്ടുവരാന്തയില്‍ സൂക്ഷിച്ച ചെമ്പ് പാത്രം 'നിലവിളക്ക്' വയറിങ്ങ് സാധനങ്ങള്‍ തുടങ്ങിയവയും കാപ്പുമ്മല്‍ സതീശന്റെ പുതിയ വീടിന് വേണ്ടി സൂക്ഷിച്ച വയറിങ്ങ് സാധനങ്ങളും പണി ആയുധങ്ങളും ഇരുമ്പ് പൈപ്പുകളും മുറ്റും മോഷണം പോയി ഇന്നലെ ഉച്ചക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍ വീട്ടിലെത്തിയപ്പോഴാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് മറ്റ് വീടുകളില്‍ അന്വേഷിച്ചപ്പോള്‍ അവിടങ്ങളിലും മോഷണം നടന്നതായി അറിഞ്ഞു.
നാട്ടുകാര്‍ പ്രദേശത്ത് പരിശോധന നടത്തിയപ്പോള്‍ കുറ്റികാടുകളിലും മറ്റുമായി പല സ്ഥലങ്ങളിലായി ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ മോഷണ വസ്തുക്കള്‍ കണ്ടെത്തി. പല സ്ഥലങ്ങളിലും അടയാളമായി പ്ലാസ്റ്റിക്ക് സഞ്ചികളും തുണി കഷ്ണങ്ങളും വെച്ചതായി നാട്ടുകാര്‍ പറഞ്ഞു. മോഷ്ടിച്ച സാധനങ്ങള്‍ രാത്രി വന്നു എടുത്തു കൊണ്ടുപോകാനാന്നെന്ന് സംശയിക്കുന്നു. ഒരു പിഞ്ചു കുട്ടിയടക്കം 5 ഓളം നാടോടി സ്ത്രീകളെ പ്രദേശത്ത് കണ്ടെത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പേരാമ്പ്ര പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി സാധനങ്ങള്‍ ഉടമസ്ഥര്‍ക്ക്തിരികെ നല്‍കി
Widespread thefts in Pythoth Kappummal area.