പേരാമ്പ്ര: സര്‍ഗ എടവരാടിന്റെ ആഭിമുഖ്യത്തില്‍ അടിയന്തര ജീവന്‍ രക്ഷാപരിശീലന ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു.
ട്രയിനര്‍ പി.പി സാജിത് ക്ലാസെടുത്തു. എടവരാട് ആരോഗ്യ സബ് സെന്ററിനു വേണ്ടി സൗജന്യമായി സ്ഥലം സംഭാവന നല്‍കിയ തളിര്‍ കുഞ്ഞബ്ദുള്ള ഹാജിക്ക് ആദരവ് നല്‍കി. സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ ഉന്നത വിജയം നേടിയ നവമി നായര്‍ക്കും പി എസ് സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വിന്‍ കൃഷ്ണക്കും ഉപഹാരം നല്‍കി.
സര്‍ഗ പ്രസിഡന്റ് ആനന്ദ് ഇ പി അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി മുര്‍ഷിദ് പി.ടി സ്വാഗതവും അമ്പിളി സതീശന്‍ നന്ദിയും പ്രകാശിപ്പിച്ചു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കെ വി കുഞ്ഞബ്ദുല്ല ഹാജി , മുനീര്‍ കെ ജയകൃഷ്ണന്‍ കെ.സി എന്നിവര്‍ സംസാരിച്ചു.
Emergency Life Saving Training Class Organized Under The Auspices Of Sarga Edavarad