പേരാമ്പ്ര: സിപിഐ എം പേരാമ്പ്ര ഏരിയാ സമ്മേളനം സമാപിച്ചു. എം കുഞ്ഞമ്മത് സെക്രട്ടറിയായി 21 അംഗ കമ്മിറ്റിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ട് ഉജ്ജ്വല റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും നടന്നു.
സമാപന സമ്മേളനം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, നാസര്‍ കൊളായി തുടങ്ങിയവര്‍ സംസാരിച്ചു. ഉണ്ണി വേങ്ങേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. കുഞമ്മത് അധ്യക്ഷത വഹിച്ചു.
മനുഷ്യ-വന്യമുഗ സംഘര്‍ഷം ലഘൂകരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുക, കൈവശഭൂമിക്ക് പട്ടയം നല്‍കുക, പൂഴിഞ്ഞോട് -പടിഞ്ഞാറത്തറ റോഡ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അംഗീകരിച്ചു.
CPI-M Perambra Area Conference concluded