ആവള: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ആവള മേഖല കുടുംബ സംഗമവും ഷാഫി പറമ്പില്‍ എം.പി ക്കുള്ള സ്വീകരണവും ജനവരി ആദ്യവാരം മഠത്തില്‍ മുക്കില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിജയന്‍ ആവള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷോബിഷ് ആര്‍. പി ഉദ്ഘാടനം ചെയ്തു.
മേപ്പയൂര്‍ ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് നളിനി നല്ലൂര്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇ. പ്രദീപ് കുമാര്‍, വി.കെ വിനോദ്, ഷാഫി ഇടത്തില്‍, പി.കെ ബാബുരാജ്, റഹീം മരുതോളി, സി. കെ കരുണാകരന്‍, സുജീഷ് എന്‍, ദേവി കുറൂര, മായ എന്‍, പ്രകാശന്‍ പി. എം, ശശി മലയില്‍ എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി വിജയന്‍ ആവള ചെയര്‍മാന്‍, വി. കെ വിനോദ് ജനറല്‍ കണ്‍വീനര്‍, റഹീം മരുതോളി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.
Indian National Congress A welcome group has been formed