കോഴിക്കോട്: സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. കൈനാട്ടി പഴയ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന KL58 AA 2100 അയ്യപ്പന്‍ ബസും എതിര്‍ ദിശയില്‍ വരികയായിരുന്ന KL18 L 9273 നമ്പര്‍ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത് ഉടന്‍ സമീപത്തെ ആശുപത്രിയില്‍ ആശുപത്രിയാര്‍ എത്തിച്ചു.
Car Accident At Kainatti On Vadakara National Highway