പേരാമ്പ്ര: ഇന്ന് കാലത്ത് കായണ്ണ പഞ്ചായത്ത് വാര്‍ഡ് 14 ല്‍ കാപ്പുമ്മല്‍ ബാലന്‍ ചെറുക്കാട് എന്നയാളാണ് വീടിനടുത്തുള്ള ആള്‍മറയില്ലാത്തതും 20 അടി താഴ്ചയും വെള്ളമില്ലാത്തതുമായ കിണറില്‍ അബദ്ധവശാല്‍ അകപ്പെട്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെ നേതൃത്ത്വത്തില്‍ സേന സ്ഥലത്തെത്തി. ഫയര്‍ &റെസ്‌ക്യൂ ഓഫീസ്സര്‍ കെ ശ്രീകാന്ത് കിണറിലിറങ്ങി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ബാലനെ റെസ്‌ക്യു നെറ്റില്‍ പുറത്തെടുക്കുകയായിരുന്നു.
സേനയുടെ ആബുലന്‍സില്‍ പേരാമ്പ്ര EMS ഹോസ്പിറ്റലില്‍ എത്തിച്ചയാള്‍ക്ക് സാരമായ പരിക്കുകള്‍ ഇല്ലാ എന്നാണ് കരുതുന്നത്. അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ എന്‍ ഗണേശന്‍ ,ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍മാരായ അരുണ്‍ പ്രസാദ്, പി.സി ധീരജ് ലാല്‍ , രജീഷ്, പി.കെ സിജീഷ് ,കെ പി.വി പിന്‍ , കെ അജേഷ് , ഹോംഗാര്‍ഡ്മാരായ രാജീവന്‍ മുരളീധരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
An old man who fell into an unused well near his house was taken care of by the fire brigade