മേപ്പയ്യൂർ: പുതുജീവിതത്തിലേക്ക് കടക്കുന്ന അന്‍സില്‍ റഹ്‌മാന്‍ കിളീന്നകണ്ടിക്കും പ്രിയതമക്കും ഇനി വാർത്തകൾ അറിയാൻ ചന്ദ്രിക ദിനപത്രവും
ചന്ദ്രിക പ്രചരാണത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന വരനൊരു ചന്ദ്രിക പദ്ധതിയില്‍ മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് പത്രം നൽകിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അന്‍സില്‍ റഹ്‌മാന് പത്രം കൈമാറി.
പഞ്ചായത്ത് സെക്രട്ടറി മുജീബ് കോമത്ത്, ശാഖാ പ്രസിഡന്റ് ബഷീര്‍ പാറപ്പുറത്ത്, സെക്രട്ടറി പി.പി ഷാഷിം, യൂത്ത് ലീഗ് പ്രസിഡന്റ് വി.പി ജാഫര്‍, എം.പി വഹാബ്, ആദില്‍ അറഫ, കെ അഷറഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
A chandrika for the groom