പേരാമ്പ്ര: എസ്റ്റേറ്റിലെ മരം വില്പനാഴിമതി, ടാങ്ക് മോഷണം എന്നിവയില്‍ ലക്ഷക്കണക്കിനു രൂപ കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍ കുറ്റക്കാരായ ജീവനക്കാരുടെ പേരില്‍ നടപടിയെടുക്കണമെന്നും നഷ്ടമീടാക്കണമെന്നും ആവശ്യപ്പെട്ട് എസ്റ്റേറ്റ് തൊഴിലാളികമായ സി.കെ സുരേഷ്, ഷാജന്‍ എന്നിവര്‍ ചെക്കു പോസ്റ്റിനു മുന്നില്‍ സൂചനാ നിരാഹാരസമരം നടത്തി.
കെ.ജി രാമനാരായണന്‍, വിജു ചെറുവത്തൂര്‍, കെ.പി ശ്രീജിത്ത് , എന്‍.ജെ തോമസ് ( എച്ച്.എം.എസ്) ഒ.ജി ബാബു , എം.കെ സുനില്‍കുമാര്‍ ( സി.ഐ.ടി.യു) ഷാജി സി.പി ( എ.ഐ.ടി.യു.സി) കെ.കെ.സുധീഷ്, എം.കെ ബിജു (ഐ.എന്‍.ടി.യു.സി) എന്നിവര്‍ യൂണിയനുകളെ പ്രതിനിധീകരിച്ച് സമരക്കാരെ അഭിവാദ്യം ചെയ്തു.
പാവപ്പെട്ട തൊഴിലാളികളെ നിസ്സാര കാരണങ്ങള്‍ക്ക് കടുത്ത ശിക്ഷാവിധികള്‍ നടപ്പാക്കുന്ന മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ കുറ്റവാളികളായ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാനുള്ള നിലപാടാണ് കൈക്കൊള്ളുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതലിങ്ങോട്ട് നൂറിലധികം ലോഡ് റബ്ബര്‍ മരങ്ങള്‍ തൂക്കി വിറ്റതില്‍ വന്‍ ക്രമക്കേട് നടത്തിയതായി സമരക്കാര്‍ ആരോപിച്ചു. ഇങ്ങനെ ഓരോ ലോഡുപോവുമ്പോഴും നൂറുകണക്കിന് ടണ്‍ മരത്തിന്റെ വില കോഴിക്കോട്ടെ വെയിംഗ് ബ്രിഡ്ജുകാരുടെ ഒത്താശയോടെ ജീവനക്കാര്‍ കൈക്കലാക്കുന്നുണ്ട്. അതു കണ്ടെത്തി നടപടികളെടുക്കാന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് മടിക്കുന്നതിന്റെ ദുരൂഹത എന്തെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നേരിട്ടു നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണം. അഴിമതി ആരോപണങ്ങള്‍ വിജിലന്‍സ്അന്വേഷിക്കണം.
Estate workers go on a token hunger strike