പേരാമ്പ്ര: രാജ്യം ഇന്നുവരെ കാത്തു സൂക്ഷിച്ച സാഹോദര്യവും പരസ്പര വിശ്വാസവും തകര്‍ത്ത് മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും ഇല്ലാതാക്കി വിദ്വേഷം വളര്‍ത്തി വഖഫ് സ്വത്തുക്കള്‍ കയ്യടക്കനും മദ്രസ സംവിധാനം തകര്‍ക്കാനും ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് എല്ലാ മതേതര വിശ്വാസികളുടെയും ബാധ്യതയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് പറഞ്ഞു.
തികച്ചും മതേതരമായ ഈ വിഷയത്തില്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന നിസ്സംഗത ചോദ്യം ചെയ്യപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം മദ്രസ സംരക്ഷണ സമ്മേളനം പന്തിരിക്കരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ഭേദഗതി ബില്‍ സംബന്ധമായ വിശദീകരണം നല്‍കി നൗഷാദ് തിരുന്നാവായ, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് കെ. അബ്ദുല്‍ ജലീല്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് എ.പി നാസര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി ഗോപി, റഷീദ് മുതിരക്കല്‍, കെ.പി മുഹമ്മത് അഷ്‌റഫ്, പി.സി അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി കെ. അബ്ദുല്‍ ഹമീദ് എടവരാട് സ്വാഗതവും സി.കെ കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Against the central government's stand Waqf Madrassa Protection Conference Held