പേരാമ്പ്ര : പേരാമ്പ്ര പട്ടണത്തില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. പട്ടണത്തില്‍ ബസ്സ്റ്റാന്റ് സമീപമാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നത്. നഗര സൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായി ഇന്റര്‍ലോക്ക് കട്ട പതിച്ച ഭാഗത്താണ് വെള്ളം റോഡിലേക്ക് ഒഴുകുന്നത്.
ഇന്നലെ വൈകിട്ട് മുതല്‍ വെള്ളം ഒഴുകുന്നതായി പട്ടണത്തിലെ ഓട്ടോടാക്‌സി ജീവനക്കാര്‍ പറഞ്ഞു. റോഡിന് മധ്യത്തിലും വശത്തുമായി പലയിടങ്ങളിലായി സിമന്റ് കട്ടക്കുള്ളിലൂടെ ജലം പുറത്തേക്ക് ഒഴുകുന്നു. ഇന്റര്‍ ലോക്ക് കട്ടകള്‍ ഇളകിയ നിലയിലാണുള്ളത്. വാഹനങ്ങള്‍ കൂടുതലായി കടന്നുപോവുമ്പോള്‍ ഇവിടെ കട്ടകള്‍ ഇളകി വലിയ കുഴി രൂപപ്പെടാന്‍ സാധ്യത ഏറെയാണ്.
ബസ്റ്റാന്റ് പരിസരം മുഴുവനും വെള്ളം കെട്ടികിടക്കുകയാണ്. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങളില്‍ പോകുന്നവര്‍ക്കും വെള്ളംകൊണ്ട് വളരെ ബുദ്ധിമുട്ടാണുള്ളത് അനുഭവപ്പെടുന്നത്. യാത്രക്കാരുടെയും ഓട്ടോതൊഴിലാളികളുടെയും ദേഹത്തേക്കാണ് കെട്ടികിടക്കുന്ന വെള്ളം തെറിക്കുന്നത്. ഇന്നലെ വൈകിട്ട് മുതല്‍ ശുദ്ധജലം പാഴായിട്ടും ഇതിനൊരു പരിഹാരം കാണാന്‍ അധികൃതര്‍ ഇതു പെട്ടെന്നു തയ്യാറായിട്ടില്ല.
Pipe bursts in Perambra town, causing waste of fresh water