ചെമ്പനോട: എന്റെ തൊഴില്‍, എന്റെ അഭിമാനം എന്ന ആശയത്തിലൂന്നി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന തണലോരം പദ്ധതി ചെമ്പനോടയില്‍ പൂര്‍ത്തിയായി. ശ്രവണഭാഷണപരിമിതിയുള്ള മൂന്നു പേരടക്കം ഏഴു കുട്ടികളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
ചക്കിട്ടപാറ ബഡ്‌സ് സ്‌കൂളുമായി ബന്ധപ്പെട്ട് അവിടെയുള്ള പ്രാപ്തരായ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി അവരെ സ്വയം പര്യാപ്തരാക്കുകയാണ് തണലോരം പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിച്ച തുന്നല്‍ പരിശീലനമാണ് പൂര്‍ത്തിയായത്.
ഡിസംബര്‍ 3 ന് ലോക ഭിന്നശേഷി ദിനത്തില്‍ പരിശീലനപൂര്‍ത്തീകരണ പ്രഖ്യാപനം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ഡ് കെ സുനില്‍ നിര്‍വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്‍ഡ് ചിപ്പി മനോജ്, മെമ്പര്‍മാരായ സി.കെ ശശി, ബിന്ദു വത്സന്‍, ബിന്ദു സജി, വിനിഷ, വിനീത, ശ്രീജിത്ത്, എം.എം പ്രദീപന്‍, പ്രോഗ്രാം കോഡിനേറ്റര്‍ ജി രവി, ബഡ്‌സ് സ്‌കൂള്‍ ഇന്‍ചാര്‍ജ്ജ് സരള, പരിശീലക പി.ജി പൊന്നമ്മ എന്നിവര്‍ സംസാരിച്ചു.
പ്രവാസിയായ റഷീദ് കേടേരിച്ചാലിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഇല്ലേസിയ ഗ്രൂപ്പ് ആണ് പരിശീലനത്തിനാവശ്യമായ സാമ്പത്തീക സഹായം സ്‌പോണ്‍സര്‍ ചെയ്യുന്നത്. സ്വന്തം തണലില്‍ ഈ കുട്ടികള്‍ നില്‍ക്കുന്നതു കാണാന്‍ ഏറ്റവുമാഗ്രഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. 'തങ്ങളുടെ കാലശേഷം ' എന്ന രക്ഷിതാക്കളുടെ വലിയ വേവലാതിയെ ഒരു പരിധിവരെ മറികടക്കാനും തണലോരം പദ്ധതി ലക്ഷ്യമിടുന്നു.
ഓരോ കുട്ടിയുടേയും കഴിവുകള്‍ കണ്ടെത്തി ആ മേഖലയില്‍ തുടര്‍പരിശീലനങ്ങള്‍ നല്‍കുമെന്നും, പരിശീലനത്തിനുശേഷം അവര്‍ക്കാവശ്യമായ തയ്യല്‍ മെഷീനടക്കമുള്ള ഭൗതീക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രസിഡന്‍ഡ് കെ സുനില്‍ പറഞ്ഞു. ബഡ്‌സ് സ്‌കൂള്‍ കേന്ദ്രീകരിച്ച് 1000 മുട്ടക്കോഴി പദ്ധതി അടിയന്തിരമായി ആരംഭിക്കുമെന്നും, അതിലൂടെ ഓരോ കുട്ടിക്കും സ്ഥിരവരുമാനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു. യോഗത്തിന് വി.പി ബാലന്‍ നന്ദിയും പറഞ്ഞു.
Thanaloram project announcement was made