പേരാമ്പ്ര : കായണ്ണ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് സീനേജേഴ്‌സ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു. കായണ്ണ ദഅവ സെന്ററില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ഷീബ ഉദ്ഘാടനം ചെയ്തു, സീനേജേഴ്‌സ് പ്രസിഡന്റ് കെ സത്യനാരായണന്‍ അധ്യക്ഷത വഹിച്ചു.
സാമൂഹിക ക്ഷേമകാര്യ സമിതി ചെയര്‍ പേഴ്‌സണ്‍ ബിന്‍ഷ മുഖ്യ പ്രഭാഷണം നടത്തി.80 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ചടങ്ങില്‍ ആദരിക്കുകയും,കിടപ്പുരോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യുകയും ചെയ്തു. പ്രകൃതി മില്ലറ്റ് ഫുഡിന്റെയും, എന്‍എസ്എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പതിനാലോളം പോഷകാഹാര കിറ്റുകള്‍ കിടപ്പുരോഗികള്‍ക്ക് വിതരണം ചെയ്തു.
ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സി.കെ സുലൈഖ, ജയപ്രകാശ്,വാര്‍ഡ് കണ്‍വീനര്‍ അബ്ദുസ്സലാം ,എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അസീസ് കെ ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ വി.സി. കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.തുടര്‍ന്ന് സുരേഷ് ബാബു മോട്ടിവേഷന്‍ ക്ലാസ്സ്എടുത്തു.
Family meeting and distribution of assistance to bedridden patients were performed