പേരാമ്പ്ര: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേട്‌സ് യൂനിയന്‍ കോഴിക്കോട് ജില്ല വനിതാ സെമിനാര്‍ വി.വി. ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാള്‍ പേരാമ്പ്ര വെച്ച് നടന്നു. ബഹു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും മാനസിക സംഘര്‍ഷവും എന്ന വിഷയത്തെ കുറിച്ച് അഡ്വ.കവിത മാത്യു, അഡ്വ ജോതിസി.ടി. എന്നിവര്‍ ക്ലാസ്സെടുത്തു കെ.എസ്. എസ്.പി.യു. ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ് ആദ്യക്ഷം വഹിച്ചു.
ടി.വി. ഗിരിജ, സി.വി. അപ്പുക്കുട്ടി കെ.വി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. വനിതാവേദി കണ്‍വീനര്‍ ഇ. കെ. കമലാ ദേവി സ്വാഗതവും ജില്ലാ സെക്രട്ടറി കെ.പി. ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.
Kerala State Service Pensioners Union District Women's Seminar Held