കടിയങ്ങാട് : കടിയങ്ങാട് എല്‍പി സ്‌കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും ഹരിത ഭവനം പദ്ധതി അവബോധ ക്ലാസും നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കെ. മുബഷിറ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജാസിനി ജലീല്‍ അധ്യക്ഷത വഹിച്ചു.
ആരോഗ്യ ബോധവത്ക്കരണ ക്ലാസില്‍ ചങ്ങരോത്ത് പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ: ഇ.വി ആനന്ദ് മുണ്ടിനീര്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളെ കുറിച്ച് സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ടി പ്രമീള, ജെഎച്ച്ഐ എം.എം ജംഷീദ എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫസര്‍ ശോഭീന്ദ്രന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിത ഭവനം പദ്ധതിയെ കുറിച്ചുള്ള അവബോധന ക്ലാസ് എ. മുനീറ ഷംസുദ്ധീന്‍ കൈകാര്യം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് കെ.എം ദിവ്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഫ്‌സത്ത് നന്ദിയും പറഞ്ഞു.
A health awareness class was organized at Kadiangad LP School