പേരാമ്പ്ര: മുളിയങ്ങല്‍ പാറകുന്നത്ത് അയ്യപ്പ ഭജനമഠത്തിലെ താലപ്പൊലി മഹോത്സവം ഡിസംബര്‍ 5, 6 വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിപുലമായി നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വ്യാഴാഴ്ച കാലത്ത് ഗണപതി ഹോമം, തുടര്‍ന്ന് അയ്യപ്പപൂജ, ഭഗവതിസേവ, അയ്യപ്പഭജന തുടങ്ങിയ ക്ഷേത്രപരിപാടികള്‍ നടത്തപ്പെടും. വെള്ളിയാഴ്ച വിശേഷാല്‍ പൂജകളും ഉച്ചക്ക് അന്നദാനവും ഉണ്ടായിരിക്കും.
വൈകീട്ട് അഞ്ച് മണിക്ക് അണിയനല്ലൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയും തുടര്‍ന്ന് അനുബന്ധ ചടങ്ങുകളും നടക്കും. രാത്രി 8 മണിക്ക് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭജനമഠം ഭാരവാഹികള്‍ അറിയിച്ചു.
Muliangal - Thalapoli festival at Ayyappabhajan Madam in Parakunnath