പേരാമ്പ്ര : പേരാമ്പ്ര ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. ശാരീരികവും മാനസികവും ബുദ്ധിപരമായതുമായ വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളുടെ നേതൃത്വപാടവം വര്‍ദ്ധിപ്പിച്ച് അവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സുസ്ഥിര വികസന ഭാവിയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക ഭിന്നശേഷി ദിന പ്രമേയം.
ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനും പരിഹരിക്കപ്പെടുന്നതിനും എല്ലാ മേഖലകളിലും മറ്റുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടലും ദിനാചരണം ലക്ഷ്യമിടുന്നു. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഒരു ആഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ എസ്എസ്‌കെ യുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
സ്‌കൂള്‍ തലത്തില്‍ സ്‌പെഷ്യല്‍ അസംബ്ലി, ചിത്രരചന, പോസ്റ്റര്‍ നിര്‍മ്മാണം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയും ബിആര്‍സി തലത്തില്‍ ഫ്‌ളാഷ് മോബ്, ബിഗ് ക്യാന്‍വാസ് തുടങ്ങിയവയും നടന്നു വരുന്നു. പേരാമ്പ്ര ബിആര്‍സി പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമായി 40 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.
പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സി.എം സജു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.പി മനോജ് ചടങ്ങില്‍ മുഖ്യാതിഥിയായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ വിഷയാവതരണം നടത്തുകയും മാജിക്കിന്റെ മായാ വിസ്മയ കാഴ്ചകള്‍ തീര്‍ക്കുകയും ചെയ്തു. ജില്ലാ സ്‌കൂള്‍കലോത്സവത്തില്‍ ഹിന്ദി പദ്യം എ ഗ്രേഡ് ലഭിച്ച ആഖില ജബിന് അനുമോദനം നല്‍കി.
പ്രിന്‍സിപ്പാള്‍ കെ.കെ ഷാജു, പ്രധാനധ്യാപകന്‍ പി. സുനില്‍ കുമാര്‍, ബിആര്‍സി ട്രെയിനര്‍ കെ. ഷാജിമ, രക്ഷാകര്‍തൃ പ്രതിനിധി വി.പി ഇസ്മയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രെയിനര്‍ ടി.കെ നൗഷാദ് നന്ദിയും പറഞ്ഞു.
Disability Week begins with magical wonder under perambra brc