കോഴിക്കോട് : ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ സമഗ്ര ജീവന്‍രക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂര്‍ത്തിയാവുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പരിശീലനം നേടാന്‍ കഴിയുന്ന അഡ്വാന്‍സിഡ് മെഡിക്കല്‍ സ്ടിമുലേഷന്‍ സെന്റര്‍ ഒരുക്കുന്നതെന്ന് മാനേജ്‌മെന്റ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ ഏഴിന് രാവിലെ പത്തിന് ആസ്റ്റര്‍മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ സമഗ്ര ജീവന്‍രക്ഷാ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യും.
അത്യാധുനിക സാങ്കേതിക വിദ്യകളും, മികച്ച ഉപകരണങ്ങളുടേയും സഹായത്തോടെ ഏതൊരു അടിയന്തര ഘട്ടങ്ങളെയും ശാസ്ത്രീയമായി നേരിടാന്‍ ആവശ്യമായ പരിശീലനം ഈ കേന്ദ്രത്തില്‍ നിന്നും ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ മുഴുവന്‍ പരിശീലനവും നല്‍കാന്‍ പ്രാപ്തമായ എല്ലാവിധ സൗകര്യങ്ങളോടും അത്യാധുനിക ഉപകരണങ്ങളും അടങ്ങിയതാണ് പുതിയ സംരംഭമെന്നും ആരോഗ്യ പരിപാലനത്തിന് ഇത് കുടുതല്‍ സഹായകരമാവുമെന്നും മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുഖ്മാന്‍ പൊന്‍മാടത്ത് പറഞ്ഞു. തുടരെത്തുടരെ കേരളത്തില്‍ ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളും റോഡ്' അപകടങ്ങളും, മറ്റു മെഡിക്കല്‍ അടിയന്തരാവസ്ഥ മൂലവും കൂടിവരുന്ന മരണ നിരക്ക് കുറയ്ക്കുക എന്നതാണ് ഇത്തരം പരിശീലനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. പി.പി.വേണുഗോപാലന്‍ പറഞ്ഞു.
കൂടാതെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2024 ഡിസംബര്‍ 31 വരെ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി, ഗൈനക്കോളജി,പീഡിയട്രിക് സര്‍ജറി, ഓങ്കോ സര്‍ജറി,അസ്ഥിരോഗ വിഭാഗം, ന്യൂറോ സര്‍ജറി,ജനറല്‍ സര്‍ജറി,ഗ്യാസ്‌ട്രോ സര്‍ജറി,യുറോളജി വിഭാഗം,പ്ലാസ്റ്റിക് സര്‍ജറി, എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സൗജന്യ ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പും ആരംഭിച്ചു. ക്യാമ്പില്‍ രജിസ്‌ട്രേഷന്‍, കണ്‍സള്‍ട്ടേഷന്‍ എന്നിവ സൗജന്യവും ലാബ്, റേഡിയോളജി പരിശോധനകള്‍ക്ക് 20% ഡിസ്‌കൗണ്ട് ലഭ്യമാണ്. ശസ്ത്രക്രിയയോ മറ്റു പ്രൊസിജറുകളോ ആവശ്യമായവര്‍ക്ക് ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ സൗജന്യ നിരക്കിലുള്ള സര്‍ജറി പാക്കേജുകളും ലഭ്യമാവും.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 7559835000, 7025888871. വാര്‍ത്താ സമ്മേളനത്തില്‍ മിംസ് ആശുപത്രി ഡെപ്യൂട്ടി സിഎംഎസ്. ഡോ. നൗഫല്‍ ബഷീര്‍, സിഎഫ്ഒ ദീപക് സേവ്യര്‍ എന്നിവരും പങ്കെടുത്തു.
Aster Mims Comprehensive Lifesaving Training Center Coming to Kozhikode; Inauguration Dr. Azad Muppan will officiate