---
title: "ലഹരിക്കെതിരെ പൊരുതാം; പ്രതിജ്ഞ ചെയ്ത് വിദ്യാര്‍ത്ഥികള്‍"
english_title: "Fight against addiction; Pledged students at ayanjeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/253950/fight-against-addiction-pledged-students-at-ayanjeri"
published_at: "2024-12-04T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6750629453388_alaha.JPG"
keywords: []
---

# ലഹരിക്കെതിരെ പൊരുതാം; പ്രതിജ്ഞ ചെയ്ത് വിദ്യാര്‍ത്ഥികള്‍

> **Lead Summary:** **ആയഞ്ചേരി: **റഹ്‌മാനിയ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ വിമുക്തി ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ മുന്‍സൂഖി നശാ പരിപാടിയില്‍ പത്താംതരം വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ ക്ലാസ് അധ്യാപികയുടെ മുന്നില്‍ പ്രതിജ്ഞ ചെയ്തു. കൗമാരപ്രായത്തിലുള്ളവരിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്‌കൂള്‍ ലീഡര്‍ ആയിഷ നിസ്ഫ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ പി.എല്‍ ഷിബു ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞാപത്രം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.

## Article Content

**ആയഞ്ചേരി: **റഹ്‌മാനിയ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ വിമുക്തി ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ മുന്‍സൂഖി നശാ പരിപാടിയില്‍ പത്താംതരം വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ ക്ലാസ് അധ്യാപികയുടെ മുന്നില്‍ പ്രതിജ്ഞ ചെയ്തു. കൗമാരപ്രായത്തിലുള്ളവരിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്‌കൂള്‍ ലീഡര്‍ ആയിഷ നിസ്ഫ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ പി.എല്‍ ഷിബു ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞാപത്രം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.

സ്‌കൂളുകളില്‍ ആദ്യമായി വിമുക്തി കേഡറ്റുകള്‍ക്ക് പ്രത്യേക യൂണിഫോം ക്യാപ്റ്റന്‍ സാരംഗ് എസിന് നല്‍കിക്കൊണ്ട് അദ്ദേഹം നിര്‍വഹിച്ചു. പരിപാടിക്ക് എഡിജിപി & എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ സന്ദേശം ചടങ്ങില്‍ സി.കെ. ജയപ്രസാദ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വടകര, പ്രിന്‍സിപ്പല്‍ കെ.പി കമറുദ്ദീന് കൈമാറി. ശിവന്യ & പാര്‍ട്ടി വിമുക്തി ഗാനം ആലപിച്ചു.

'വിടരും മുമ്പെ വാടാതിരിക്കാന്‍' വെക്കേഷന്‍ ക്യാമ്പിന്റെ ലോഗോ പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ചു. സ്‌കൂളിന്റെ സ്‌നേഹോപഹാരം മാനേജര്‍ ടി. മൊയ്തു കമ്മീഷണര്‍ക്ക് നല്‍കി. പിടിഎ പ്രസിഡണ്ട് മുനീര്‍ രാമത്ത് അധ്യക്ഷനായി. പി.കെ അസീസ് ആമുഖപ്രഭാഷണം നടത്തി.

വി.കെ കുഞ്ഞമ്മദ്, കെ.പി. കമറുദ്ദീന്‍, സി.കെ ജയപ്രാസാദ്, ടി മൊയ്തു, ടി.സി. സത്യന്‍, കെ. ജസീറ, എ.ടി.കെ നസീര്‍, കെ നാസര്‍, കെ.സി മൊയ്തു, കെ ബീജീഷ്, എസ് സാരംഗ്, ഇസാ ജാസിം തുടങ്ങിയവര്‍ സംസാരിച്ചു. വി. ജ്യോതി ലക്ഷമി, എ സലിന, ബി. അനീസ, പി.കെ ലസിന, എ മുര്‍ഷിദ, പി ലൈസ്, സി. ഫൈസല്‍, കെ. ഇല്യാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/253950/fight-against-addiction-pledged-students-at-ayanjeri)