പേരാമ്പ്ര :ബ്രിജേഷ് പ്രതാപിന്റെ ഹ്രസ്വചിത്രം ബ്ലാക്കിന്റെ പ്രദര്‍ശനം പേരാമ്പ്രയില്‍ നടന്നു. ധമനി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ഹാളിലെ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം നടത്തിയത്.
ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് മേലുള്ള ഭീഷണികള്‍ എഴുത്തുകാരനും ചിത്രകാരനുമായ ഒരാളുടെ ജീവിതത്തിലൂടെയാണ് ബ്ലാക്കില്‍ ചിത്രീകരിച്ചിരിക്കുന്നു.
ന്യൂവേവ് ഇന്റര്‍ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, മാനന്തവാടി നഗരസഭ പഴശ്ശിരാജ ദിനാചരണ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, വെസ്റ്റ് ബംഗാളിലെ സിംഗൂര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ അംഗീകാരങ്ങള്‍ നേടിയ ബ്ലാക്ക് പത്തോളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളിലേക്ക് ഇതിനോടകം പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
പേരാമ്പ്രയില്‍ നടത്തിയ പ്രദര്‍ശനത്തില്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. എം.ജി. സുരേഷ് കുമാര്‍ മോഡറേറ്ററായ സഗവാദത്തില്‍ സിനിമ നാടക കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരായ രമേശ് കാവില്‍, ഡോ. ശ്രീസൂര്യ തിരുവോത്ത്, രാജീവന്‍ മമ്മിളി, മുഹമ്മദ് എരവട്ടൂര്‍, നൗഷാദ് കുട്ടോത്ത്, സി.കെ. ബാലകൃഷ്ണന്‍, സുരേഷ് കല്പത്തൂര്‍, ചാലിക്കര രാധാകൃഷ്ണന്‍, ശിവദാസ് ചെമ്പ്ര, സംവിധായകന്‍ ബ്രിജേഷ് പ്രതാപ്, തിരക്കഥാകൃത്ത് ദിലീപ് കീഴൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ധമനി സെക്രട്ടറി കെ.രതീഷ് സ്വാഗതവം പറഞ്ഞ ചടങ്ങിന് ദേവദാസ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
Brijesh Pratap's Black was screened in Perambra