നടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചയത്ത് 8 വാര്‍ഡിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള റോഡ് തകര്‍ന്ന് യാത്ര ദുഷ്‌ക്കരമായി. പാറപ്പുറത്ത് കണ്ടി തച്ചിനാനി താഴെ കിനാല്‍ റോഡ്, സംസ്‌കാരിക നിലയം റോഡ്, വെല്‍ഫയര്‍ എല്‍പി സ്‌കൂള്‍ റോഡ്, തോട്ടുമൂല മദ്രസ്സ, മന്ദങ്കാവില്‍ നിന്ന് പിഎച്ച്‌സി യിലേക്കുള്ള റോഡ്, സംസ്‌കാരിക അംഗന്‍വാടി എന്നി സ്ഥലങ്ങളിലേക്കുള്ള റോഡാണ് തകര്‍ന്ന് ചളിക്കുളമായിരിക്കുന്നത്. ദിനംപ്രതി ആളുകള്‍ പോകുന്നത് ഈ റോഡിലൂടെയാണ്.
2019 ല്‍ ആണ് കനാല്‍ റോഡ് കോണ്‍ഗ്രീറ്റ് ചെയ്യുവാന്‍ ഇറിഗേഷന്‍ അനുമതി നല്‍കിയത്. ഇതിനായി എംപി ഫണ്ട് മൂന്ന് ലക്ഷവും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 10 ലക്ഷവും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 9 ലക്ഷവും ആണ് ലഭിച്ചത്. ബാക്കി ഉള്ള 800 മീറ്റര്‍ കോണ്‍ഗ്രീറ്റ് ചെയ്യാന്‍ 35 ലക്ഷം രൂപയോളം വേണ്ടിവരും.
കനാല്‍ വന്നിട്ട് 40 വര്‍ഷത്തിനു മുകളിലായി. അന്ന് ഒരു തവണ വെള്ളം കനാലില്‍ വന്നതല്ലാതെ പിന്നീട് ഇതുവരെ വെള്ളം വന്നിട്ടില്ല. നിലവില്‍ മഴ പെയ്താല്‍ യാത്ര വളരെ ദുസ്സഹമാണ്. പലരോടും പരാതിപെട്ടിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല. നിലവില്‍ ഇത്രയും പഴക്കമുള്ള റോഡ് വേറെ ഇല്ല. സ്‌കൂള്‍ കുട്ടികളും കാല്‍നട യാത്രക്കാരും വാഹനവും ചെളിയില്‍ പുതഞ്ഞാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
The road was damaged and the journey was difficult at naduvannur