മരുതോങ്കര : ലോക മണ്ണ് ദിനം ആചരിച്ചു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു.
ചടങ്ങില്‍ കൃഷി വിജ്ഞാന കേന്ദ്രം മൃഗ സംരക്ഷണ വിഭാഗം മുന്‍ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. ഷണ്മുഖവേല്‍ അവര്‍കളെ ആദരിച്ചു. അതോടൊപ്പം പേരാമ്പ്ര ബ്ലോക്കിലെ ചങ്ങരോത് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കെ വി കെ അഗ്രോണോമി വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. കെ എം പ്രകാശ് കൂണ്‍ വളര്‍ത്തല്‍ വിഷയത്തിലും ഡോ. ഷണ്മുഖവേല്‍ പ്രകൃതി കൃഷിയിലും പരിശീലന ക്ളാസ് നല്‍കി. പങ്കെടുത്ത കര്‍ഷകര്‍ക്ക് കുരുമുളക് വള്ളിയും പച്ചക്കറി തൈകളും വിതരണം ചെയ്തു.
മണ്ണ് ദിനത്തിന്റെ ഭാഗമായി മരുതോങ്കര പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ കുന്നുമ്മല്‍ ബ്ലോക്കിലെ എം ആര്‍ ഫ് നു സമീപത്തുള്ള സ്ഥലത്തു വേപ്പിന്‍ തൈകളും കോതോട് ഹോമിയോ ഡിസ്പെന്‍സറി പരിസരത്തു അശോക തൈകളും നട്ടു. മരുതോങ്കര പഞ്ചായത്തു 6 വാര്‍ഡ് മെമ്പര്‍ വി പി റീന പരിപാടി ഉദ്ഘാടനം ചെയ്തു. കെ വി കെ മേധാവി ഡോ.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍ സമീറ ബഷീര്‍, തോമസ് കാഞ്ഞിരത്തിങ്കല്‍, ബിന്ദു കൂരാറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും കര്‍ഷകര്‍ക്ക് മണ്ണ് പരിശോധന കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു. കോതോടിലെ കര്ഷകരോടൊപ്പം പ്രതീക്ഷ കര്‍ഷക കൂട്ടായ്മയിലെ കര്‍ഷകരും കെ വി കെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
പങ്കെടുത്ത എല്ലാ കര്‍ഷകര്‍ക്കും മാവിന്‍ തൈകളും പൊലിമ കര്‍ഷക കൂട്ടായ്മക്ക് കാര്‍ഷിക നഴ്‌സറി തുടങ്ങുന്നത് ആവശ്യമായ സാധന സാമഗ്രികളുംവിതരണംചെയ്തു.
Laka Soil Day observed