Dec 7, 2024 03:12 PM

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പരിസരം മൂത്രമണവും അസഹ്യമായ അന്തരീക്ഷവും മൂലം ഇവിടെ എത്തുന്ന യാത്രക്കാരുടെയും പരിസരവാസികളുടെയും അതൃപ്തി ഉണര്‍ത്തുന്നു. ബസ് സ്റ്റാന്റ് പരിസരം മദ്യപന്മാരുടെ താവളമാണ്. മദ്യപാനത്തിനായി വരുന്നവരും മറ്റ് ലഹിവസ്തുക്കള്‍ വില്‍ക്കുന്നവരും പൊതുവഴികളില്‍ മൂത്രം ഒഴിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതൊരു ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലേക്കാണ് മാറുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മൂത്രത്തിന്റെ മണത്താല്‍ പരിസരവാസികള്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി അധികാരികള്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും ഇതുവഴി യാത്ര ചെയ്യുന്നത് ഏറെ ദുരിതം അനുഭവിച്ചാണ്. ഇതുവഴി ആളുകള്‍ കടന്നു പോവുമ്പോഴാണ് യാതൊരു ഉളുപ്പുമില്ലാതെ ഇവര്‍ കാര്യം സാധിക്കുന്നത്.

ബസ് സ്റ്റാന്റില്‍ നിന്ന് ബൈപ്പാസിലേക്കും പട്ടണത്തിലെ മാര്‍ക്കറ്റ്, പൈതോത്ത് റോഡ്, ടാക്‌സ്ി സ്റ്റാന്റ് എന്നിവിടങ്ങളിലേക്കെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന റോഡാണ് ഇത്തരക്കാര്‍ കൈയടക്കിയതും മൂത്രമൊഴിച്ച് നാറ്റിക്കുന്നതും. ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് ഇത് തുടരാന്‍ കാരണം.

മുന്നറിയിപ്പും ആവശ്യങ്ങളും:

പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. മദ്യപാനത്തിനും ലഹിവസ്തു ഉപയോഗത്തിനും എതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കണം.

പ്രശ്‌നത്തിന് പരിഹാരം കാണാനായാല്‍ മാത്രമേ യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കാനാവുകയുള്ളൂ. അതിനായി പ്രദേശത്തെ പൊതുജനങ്ങളുടെയും ഭരണകൂടത്തിന്റെയും കൂട്ടായ ഇടപെടല്‍ അനിവാര്യമാണെന്ന് എല്ലാവരും ചൂണ്ടിക്കാട്ടുന്നു.



The smell of urine has become unbearable: The Perambra bus stand area is becoming foul-smelling.

Next TV

News Roundup






Entertainment News