മേപ്പയ്യൂര്‍: ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറിയ വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ദിപ്പിച്ചതിനാല്‍ ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കയാണ്. ഇതിനെതിരെയാണ് മേപ്പയ്യുരില്‍ പ്രകടനം നടത്തിയത്.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹ്‌മാന്‍ പ്രകടനം ഉദ്ഘാടനം ചെയ്തു. വി.പി. ജാഫര്‍ അധ്യക്ഷനായി. എം.കെ ഫസലുറഹ്‌മാന്‍, അജിനാസ് കാരയില്‍, ഇല്ലത്ത് അബ്ദുറഹ്‌മാന്‍, അമ്മദ് കീപ്പോട്ട്, മുജീബ് കോമത്ത്, വി.വി നസ്രുദ്ദീന്‍ , പി.പി ഹാഷിം എന്നിവര്‍ സംസാരിച്ചു.
Muslim Youth League holds pandhamkoluthi demonstration in Meppayur