പേരാമ്പ്ര: വീട്ടുസാധനങ്ങള്‍ വാങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൂലിപ്പണിക്കാരനായ തുരുത്തേല്‍ ബോബിയെ (42 ) മൈലമ്പാറ മട്ടിക്കുന്ന് അങ്ങാടിയില്‍ വച്ച് കഴിഞ്ഞ നവംബര്‍ മാസം ഇരുപത്തിയേഴാം തീയതി വൈകുന്നേരം ആറുമണിയോടെ അടിച്ചു കൈ ഒടിക്കുകയും മൂക്കിന്റെ പാലം തല്ലിപ്പൊട്ടിക്കുകയും ചെയ്ത താമരശ്ശേരി ചുങ്കം സ്വദേശിയായ 2 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുന്നത്ത് കണ്ടി ഷാഹുല്‍ഹമീദ് (47), മൈക്കാവ് സ്വദേശി പട്ടരു മഠത്തില്‍ ആല്‍ബി (29) എന്നിവരെയാണ് സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്‍ വെട്ടുകല്ലേല്‍ പിടികൂടി അറസ്റ്റ് ചെയ്തത്. മട്ടിക്കുന്ന് അങ്ങാടിയില്‍ നിന്നും പ്രതികള്‍ ഒരാളുമായി വഴക്കിടുന്നത് കണ്ട് എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ബോബിയെ പ്രതികള്‍ മൃഗീയമായി ആക്രമിക്കുകയായിരുന്നു അതിനുശേഷം പ്രതികള്‍ മട്ടിക്കുന് അങ്ങാടിയില്‍ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
അനവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍. അക്രമത്തിനു ശേഷം പ്രതികള്‍ പലസ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ താമസിക്കുകയായിരുന്നു. പ്രതികള്‍ക്ക് എതിരെ ശക്തമായ വകുപ്പുകള്‍ ആണ് പൊലീസ് ഇട്ടിരിക്കുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീജു ആണ് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പ്രതികളെ താമരശ്ശേരി കോടതി ഇരുപത്തിമൂന്നാം തീയതി വരെ റിമാന്‍ഡ് ചെയ്തു.
Violence against laborer; Accused in remand