പേരാമ്പ്ര: തൊഴിലുറപ്പ് തൊഴിലാളികള്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. തൊഴിലെടുക്കാന്‍ കഴിയാത്ത തൊഴിലാളികള്‍ സമരത്തിനെത്തുകയും അവര്‍ക്ക് തൊഴിലെടുക്കാനുള്ള അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു.
തൊഴിലാളികള്‍ തൊഴിലിനായി എത്തിയപ്പോള്‍ തൊഴിലിടത്ത് ഒപ്പ് ഇടിക്കാനുള്ള മേറ്റോ മസ്റ്ററില്‍ ഒപ്പിടാനുള്ള പകരം സംവിധാനവും ഇല്ലാത്തതിനെതുടര്‍ന്ന് തൊഴിലാളികള്‍ പ്രതിഷേധവുമായി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എത്തുകയായിരുന്നു.
സെക്രട്ടറിയുടെ ക്യാബിനില്‍ എത്തിയ തൊഴിലാളികള്‍ ഉപരോധ സമരം നടത്തുകയായിരുന്നു. സമരത്തിന് പോകാത്ത തൊഴിലാളികള്‍ ഇന്ന് തൊഴിലിന് ഇറങ്ങുമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയേയും വാര്‍ഡ് അംഗത്തേയും മേറ്റിനേയും അറിയിച്ചിരുന്നതായും എന്നിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ആരും തയ്യാറായില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.
തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തി. സമരക്കാരും പഞ്ചായത്തിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ രാഗേഷ്, അര്‍ജ്ജുന്‍ കറ്റയാട്ട്, യുഡിഎഫ് നേതാക്കളായ രാജന്‍ മരുതേരി, കെ.സി മുഹമ്മദ്, കെ.സി രവീന്ദ്രന്‍, കെ.പി റസാഖ്, വി.പി സുരേഷ്, ആര്‍.കെ മുഹമ്മദ്, രമേശന്‍ മഠത്തില്‍, രേഷ്മ പൊയില്‍, ടി.കെ നഹാസ്, മൊയ്തു മൂച്ചിലോട്ട്, അബ്ദുള്‍ സലാം നമ്പിത്തൂര്‍, ചാളപ്പറമ്പ് ഭാഗം, പള്ളി ഭാഗം എന്നിവിടങ്ങളില്‍ നിന്നായി 20 ഓളം തൊഴിലാളികളും പങ്കെടുത്തു.
പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും തൊഴിലാളികള്‍ പറഞ്ഞു. ജൂനിയര്‍ സൂപ്രണ്ടുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇന്ന് പണിക്കെതിയവര്‍ക്ക് ഒപ്പിടാനും ജോലി ചെയ്യാനും സൗകര്യമൊരുക്കാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.
Perambra gram panchayat office blockade by guaranteed workers