പേരാമ്പ്ര : കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് പേരാമ്പ്ര ബ്ലോക്ക് സമ്മേളനം നടന്നു. കോഴിക്കോട ജില്ലാ ജോയിന്റ് സെക്രട്ടറി ബാലചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ കുടിശ്ശിക ക്ഷാമബത്ത ഗഡു അനുവദിക്കുക,
കാലാനുസ്യതമായ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, മെഡിസെപ്പ് ആനുകുല്യങ്ങള്‍ എല്ലാ ആശുപത്രികളിലും പൂര്‍ണ്ണമായും ലഭ്യമാക്കുക എന്നിവ സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷനേഴ്‌സ് സംഘ് പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ട് ഇ.പി. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സുരേന്ദ്രന്‍ പുതിയെടത്ത് മുഖ്യപ്രഭാഷണം നടത്തി.
പെന്‍ഷനേഴ്‌സ് സംഘ് ജില്ല സമിതി അംഗം പി.സി സുരേന്ദ്രനാഥ്, ബിഎംഎസ് ജില്ല ജോയിന്റ് സെക്രട്ടറി എം.സി ശശീന്ദ്രന്‍, കെ.വി ചന്ദ്രന്‍, സി.ടി ഗംഗാധരക്കുറുപ്പ്, എന്‍. ചോയി, കമല ബാലകൃഷ്ണന്‍, കെ.പി. ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം. വാസു സ്വാഗതം പറഞ്ഞ ചടങ്ങിന് ജോയിന്റ് സെക്രട്ടറി പി.കെ.സി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Kerala State Pensioners Association should grant famine relief allowance