ചങ്ങരോത്ത്: യുഡിഎഫ് വെല്‍ഫെയര്‍ ജനപ്രതിനിധികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. പഞ്ചായത്ത് ഭരണ സ്തംഭനത്തിനെതിരെ ലൈഫ് പിഎംആര്‍വൈ ഗുണഭോക്താക്കള്‍ക്ക് ധനസഹായത്തിന് എഗ്രിമെന്റ് വെക്കാന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കാത്ത നടപടി തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ജനപ്രതിനിധികളുടെ പ്രതിഷേധസമരം നടത്തിയത്.
പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച സമരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ അധ്യക്ഷത വഹിച്ചു.
ഇ.ടി സരീഷ്, വി.പി ഇബ്രാഹിം, വി.എം മൊയ്തു, അബ്ദുള്ള സല്‍മാന്‍, പ്രകാശന്‍ കന്നാട്ടി, കെ.എം ഇസ്മയില്‍, കെ.എം മുബഷിറ, വി.കെ ഗീത, കെ.എം അബിജിത്ത്, കെ.ടി മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
UDF welfare representatives staged a protest in front of the Changaroth gram panchayat office