പേരാമ്പ്ര: ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തിലെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി പ്രവീണ്‍ നമ്പൂതിരി കാര്‍മികത്വം നല്‍കി. ക്ഷേത്രം കമ്മറ്റി പ്രസിഡണ്ട് കെ.പി ബാലന്‍, സെക്രട്ടറി പി. ബാലകൃഷ്ണന്‍, വിജയന്‍ ആവള, രവി പി. അരീക്കല്‍, ഇ പ്രദീപ് കുമാര്‍, ടി.കെ നാരായണക്കുപ്പ്, ടി വിനീതന്‍, പി. സലീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വൈകുന്നേരം ഇളനീര്‍ കുല വരവും കാഞ്ഞിലിശ്ശേരി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള തായമ്പകയും നടന്നു. ഭജനയും ഇന്ന് വൈകുന്നേരം ആവള കോരംകുളങ്ങര പരദേവതാക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച താലപ്പൊലി ഘോഷയാത്ര രാത്രി കാഞ്ഞിലശ്ശേരി വിനോദ് മാരാറുടെ മേള പ്രമാണത്തില്‍ നടക്കുന്ന ചുറ്റെഴുന്നള്ളത്ത്, സോപാന നൃത്തം, തേങ്ങയേറ്, കരിമരുന്ന് പ്രയോഗം എന്നിവയോടെ ഉത്സവം കൊടിയിറങ്ങും.
Avala Tharamal Ayyappa temple festival was flagged off