മേപ്പയ്യൂര്‍: പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സന്നദ്ധ സേന വിംങ്ങ് ബിഎല്‍എസ് ആന്റ് ട്രോമ മാനേജ്മെന്റ് ട്രെയിനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. സന്നദ്ധസേന കോര്‍ഡിനേറ്റര്‍ എം.കെ.സി കുട്യാലി പദ്ധതി വിശദീകരണം നടത്തി.
ടി.പി മുഹമ്മദ്, കമ്മന അബ്ദുറഹിമാന്‍, എം.എം അഷറഫ്, മുജീബ് കോമത്ത്, സയ്യിദ് അയിനിക്കല്‍, റാഫി കക്കാട്ട്, വഹീദ പാറേമ്മല്‍, സല്‍മ നന്മനക്കണ്ടി, പി കുഞ്ഞയിഷ, സീനത്ത് തറമല്‍, സീനത്ത് വടക്കയില്‍ എന്നിവര്‍ സംസാരിച്ചു.
ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട് മെന്റ് ട്രെയിനിംങ്ങ് കോര്‍ഡിനേറ്റര്‍ ഡോ: എം.പി മുനീര്‍, ട്രോമ മാനേജ്‌മെന്റ് ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ടീം അംഗം പി.പി സജിത്, ഇഎംസിടി ട്രെയിനര്‍മാരായ എ സറീന, സി ഷിംന, പാമ്പുപിടുത്ത വിദഗ്ദന്‍ സുരേന്ദ്രന്‍ കരിങ്ങാട് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
Women's League organizes Voluntary Sena Training Camp at meppayoor