പേരാമ്പ്ര: കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമുഴിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ പയര്‍ കൃഷിയുടെ വിസ്തൃതി കൂട്ടാനായി 12 ഹെക്ടര്‍ സ്ഥലത്ത് ചെറുപയര്‍ പ്രദര്‍ശന കൃഷി നടപ്പാക്കുന്നു.

ഇതോടനുബന്ധിച്ച് നടന്ന ലോക പയര്‍ ദിനാഘോഷത്തില്‍ കോഴിക്കോട് ഭാരതീയ സുഗന്ധവിള സ്ഥാപനം ഡയറക്ടര്‍ ഡോ. ജെ രമ കര്‍ഷകര്‍ക്ക് ചെറുപയര്‍ വിത്ത് വിതരണം ചെയ്യുകയും ദൈനം ദിനാഹാരത്തില്‍ പയര്‍ വര്‍ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഡോ പി. രാതാ കൃഷ്ണന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെവികെ പെരുവണ്ണാമൂഴി അദ്ധ്യക്ഷനായി. കോഴിക്കോട് ജില്ലയില്‍ കെവികെ നടപ്പിലാക്കുന്ന പയര്‍ കൃഷി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരോടോപ്പം ഡോ. കെ.വി സജി, പ്രിന്‍സിപ്പല്‍ സയന്റിസ്‌റ് ഡോ. ഡി പ്രസാദ് ഐ.ഐ.എസ്.ആര്‍, ഡോ. കെ.കെ. ഐശ്വര്യ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഡോ ബി പ്രദീപ് സ്വാഗതവും, എ ദീപ്തി നന്ദിയും പറഞ്ഞു.
The Center for Agricultural Sciences organized the World Pea Day celebrations under the leadership of Peruvannamoozhi