പേരാമ്പ്ര: ഐക്യം, അതിജീവനം, അഭിമാനം എംഎസ്എഫ് 'കാലം' നവാഗത സമ്മേളനം ചെറുവണ്ണൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം മുയിപ്പോത്ത് വെച്ച് നടന്നു. എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വി.കെ അബ്ദുറഹിമാന്‍ മുഖ്യ പ്രഭാഷണം നടത്തി. സി.വി.ടി യാസീന്‍ അധ്യക്ഷനായി. കരീം കോച്ചേരി, ഇ.കെ സുബൈദ, സി.പി കുഞ്ഞമ്മദ്, അഫ്‌സല്‍ അല്‍സഫ, ബക്കര്‍ മൈന്തൂര്‍, കെ.കെ മജീദ്, അബ്ദുറഹിമാന്‍ തച്ചറോത്ത്, മസൂദ്, സി.പി മിന്‍ഹാജ്, സി.കെ ഷാമില്‍ എന്നിവര്‍ സംസാരിച്ചു.
Inauguration of MSF Navagata Sammelan Cheruvannur Panchayat Head