---
title: " എകെടിഎ കാവില്‍ യൂണിറ്റ് സമ്മേളനം"
english_title: "AKTA Kavil Unit Conference at kavil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/259802/akta-kavil-unit-conference-at-kavil"
published_at: "2024-12-29T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677190a727d8f_kkkkkkkkkkk.JPG"
keywords: []
---

#  എകെടിഎ കാവില്‍ യൂണിറ്റ് സമ്മേളനം

> **Lead Summary:** **നടുവണ്ണൂര്‍: **ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കാവില്‍ യൂണിറ്റ് സമ്മേളനം നടന്നു.നിള പാര്‍ക്കില്‍ ജില്ലാ കമ്മറ്റി അംഗം പ്രകാശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അശോകന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കാവില്‍ യൂണിറ്റ് സമ്മേളനം നടന്നു.നിള പാര്‍ക്കില്‍ ജില്ലാ കമ്മറ്റി അംഗം പ്രകാശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അശോകന്‍ അധ്യക്ഷത വഹിച്ചു.

ടി. അനില അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രാജന്‍ റിപ്പോര്‍ട്ടും സുബൈദ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. അനില്‍ കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജി പ്രകാരന്‍, ഉമാദേവി, ഷീബ, സുനിത, ഷൈനി എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് രമാദേവി നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി പി.എം.രാജനെ സെക്രട്ടറിയായും അശോകനെ പ്രസിഡണ്ടായും സമ്മേളനം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/259802/akta-kavil-unit-conference-at-kavil)