പേരാമ്പ്ര : വെള്ളിയൂരിലെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പ്രിസൈസ് ട്യൂഷന്‍ മല്‍ഹാര്‍ ടു കെ ടു ഫോര്‍ എന്ന പേരില്‍ സംഘടിപ്പിച്ച പ്രിസൈസ് ഫെസ്റ്റ് സമാപിച്ചു.

പ്രിസൈസ് ട്യൂഷന്റെ 8 ാം വാര്‍ഷികാഘോഷ പരിപാടി പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു. അമൃത ടിവി സ്റ്റാര്‍ സിംഗര്‍ ഫെയിം പാര്‍വണ അഭിലാഷ് മുഖ്യാതിഥിയായിരുന്നു.
വിവിധ മേഖലകളില്‍ പുരസ്‌കാരം നേടി നാടിന്റെ അഭിമാനമായി മാറിയ പ്രകാശന്‍ വെള്ളിയൂര്‍, വി.എം അഷറഫ്, കെ.എം നസീര്‍, ഫൈസല്‍ വെള്ളിയൂര്‍ എന്നിവരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം കെ. മധുകൃഷ്ണന്‍, എന്‍ ഹരിദാസന്‍, എടവന സുരേന്ദ്രന്‍, കെ.ടി ഹസ്സന്‍, കെ.പി ആലിക്കുട്ടി, എസ് രമേശന്‍, ലത്തീഫ് വെള്ളിലോട്ട്, വി.കെ. ഭാസ്‌കരന്‍, സുരേഷ് നൊച്ചാട്, എം. രാജന്‍, ദിലീപ് കണ്ടോത്ത് എന്നിവര്‍ സംബന്ധിച്ചു.
പ്രിന്‍സിപ്പാള്‍ മനോജ് പാലയാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിന് അഡ്വ. പി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ട്രിപ്പിള്‍ ഫൈവ് ബാന്റിന്റെ സംഗീത നിശയും അരങ്ങേറി.
Precise Fest organized by Precise Tuition in Velliyur has concluded